'ദിലീപിനെ കുടുക്കിയതാണ്, അവന്‍ അങ്ങനെ ചെയ്യില്ല'

By Web DeskFirst Published Jul 18, 2018, 11:39 AM IST
Highlights

'ദിലീപിനെ കുടുക്കിയതാണ്, അവന്‍ അങ്ങനെ ചെയ്യില്ല'

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ചിലര്‍ കടുക്കിയതാണെന്ന് പ്രമുഖ നിര്‍മാതാവ് ജി സുരേഷ് കുമാര്‍. സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് താന്‍ 100 ശതമാനം വിശ്വസിക്കുന്നു. ദിലീപിന് അങ്ങനെ ഒരു കാര്യം ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നു. കാരണം കാണുമായിരിക്കും. കുടുക്കാന്‍ താല്‍പര്യമുള്ളവര്‍ എവിടെയെങ്കിലുമുണ്ടാകും. 

ആരാണ് കുടുക്കിയതെന്ന കാര്യത്തില്‍ എനിക്ക് അഭിപ്രായം പറയാന്‍ സാധിക്കില്ല. എന്‍റെ സിനിമയിലാണ് ദിലീപ് ആദ്യമായി സഹസംവിധായകനായി എത്തുന്നത്. അന്നുമുതല്‍ എനിക്ക് അവനെ അറിയാം. അയാള്‍ക്ക് അത്തരത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് എന്‍റെ വിശ്വാസം. അത് എന്‍റെ അഭിപ്രായമാണെന്നും ആരെയും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും സുരേഷ് കുമാര്‍ കൗമുദി ടിവിയിലെ സ്ട്രേറ്റ് ലൈന്‍ എന്ന പരിപാടിയില്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാല് തവണ ജാമ്യാപേക്ഷ നല്‍കിയിട്ടും കോടതി ഇത് തള്ളിയിരുന്നു. അഞ്ചാം തവണയാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. 

കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് നാല് നടികള്‍ സംഘടനയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു. സംഭവം ചര്‍ച്ചയാകുന്നതിനിടയിലാണ് പ്രമുഖ  നിര്‍മാതാവായ സുരേഷ് കുമാറിന്‍റെ പരാമര്‍ശം.

click me!