ഷെയ്ൻ നിഗം നായകനായ 'ഹാൽ' എന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. വീര സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസായിരുന്നു. നന്ദഗോപൻ വി സംഗീതം നൽകിയ ഗാനം മുത്തു, നന്ദഗോപൻ, രമ്യ നമ്പീശൻ എന്നിവർ ചേർന്നാണ് ആലപിച്ചത്.
ഷെയ്ൻ നിഗം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഹാലിലെ പുതിയ ഗാനം റിലീസ് ചെയ്തു. നന്ദഗോപൻ വി സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മുത്തു, നന്ദഗോപൻ, രമ്യ നമ്പീശൻ എന്നിവർ ചേർന്നാണ്. മുത്തുവാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ഷെയ്നിന്റെ മനോഹരമായ നൃത്തമാണ് ഗാനത്തിന്റെ പ്രധാന ഹൈലൈറ്റ്. ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ ഹാൽ സംവിധാനം ചെയ്തത് വീരയാണ്.
സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തിയത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങിയിരിക്കുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.
ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ഛായാഗ്രഹണം: രവി ചന്ദ്രൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, ആർട്ട് ഡയറക്ടർ: നാഥന്‍, പ്രശാന്ത് മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍: ഷംനാസ് എം അഷ്‌റഫ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണ, തൻവീർ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാൻഡി, ഷെരീഫ് മാസ്റ്റർ, ദിനേശ് മാസ്റ്റർ, മാനിഷാദ, ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, രാജേഷ് നടരാജൻ, സൗണ്ട് ഡിസൈൻ: അനെക്സ് കുര്യൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, വിഎഫ്എക്സ്: ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോസ്, ഡിഐ: കളർപ്ലാനറ്റ്, ചീഫ് അസോ. ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ എസ് വിജയ്, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റർ: ജിബു.ജെടിടി, ഷിസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ടെന്‍ പോയിന്‍റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‍സാഗർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാര്‍സ് ഫിലിംസ്, പി ആർ ഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്.



