ജിംനേഷ്യം മോഷണക്കേസ്; ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ എടുത്ത കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Published : Aug 23, 2025, 06:29 PM IST
jinto theft

Synopsis

മോഷണക്കേസിൽ ബിഗ് ബോസ് താരം ജിന്റോയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബിഗ് ബോസ് സീസൺ 6 ജേതാവ് ജിന്റോയ്ക്കെതിരെ പാലാരിവട്ടം പൊലീസ് എടുത്ത മോഷണക്കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിംനേഷ്യത്തിൽ അതിക്രമിച്ചു കയറി പതിനായിരം രൂപയും വിലപ്പെട്ട രേഖകളും മോഷ്‌ടിച്ചെന്നാണ് നടത്തിപ്പുകാരിയുടെ പരാതി. നേരത്തെ ജിന്റോയ്‌ക്കെതിരെ എടുത്ത ലൈംഗിക ആക്രമണ കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ 26-ാം തീയതി ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനു ശേഷമാണ് നിലവിലെ പരാതിയും കേസും എടുത്തിരിക്കുന്നത്. ജിന്റോയ്ക്കു വേണ്ടി അഡ്വ സമീർ എസ്‌ ഇലമ്പടത്ത്, അമാനി ആർഎസ്‌ എന്നിവർ ഹാജരായി. കേസിൽ പരാതിക്കാരിക്ക് കക്ഷി ചേരാനും പൊലീസിന്റെ വിശദീകരണം കേൾക്കാനുമായി മാറ്റിവെച്ചു. ഓണാവധിക്കു ശേഷം കേസ് പരിഗണിക്കും.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാര്‍ത്തിക് ആര്യനെയും പിന്നിലാക്കി നിവിന്‍ പോളിയുടെ കുതിപ്പ്! ബോളിവുഡ് ചിത്രത്തെ വേഗപ്പോരില്‍ തോല്‍പ്പിച്ച് 'സര്‍വ്വം മായ'
പ്രതിഫലമല്ല, കാരണം ആ വിഗ്ഗ്? അക്ഷയ് ഖന്നയുടെ പിന്മാറ്റത്തിനെതിരെ നിര്‍മ്മാതാവ്; 'ദൃശ്യം 3' ല്‍ പകരം നടനെ തീരുമാനിച്ചു