ഇതിഹാസയ്ക്ക് രണ്ടാം ഭാഗം വരുന്നു

Published : Oct 10, 2017, 11:28 AM ISTUpdated : Oct 05, 2018, 02:37 AM IST
ഇതിഹാസയ്ക്ക് രണ്ടാം ഭാഗം വരുന്നു

Synopsis

കൊച്ചി: 2014ല്‍ മലയാളത്തിലെ അപ്രതീക്ഷിത ഹിറ്റായ ഇതിഹാസയ്ക്ക് രണ്ടാം ഭാഗം വരുന്നു. ബിനു എസ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോ അടക്കമുള്ള ആദ്യചിത്രത്തിലെ താരനിര ഈ ചിത്രത്തിലും ഉണ്ടാകും.

അത്ഭുത ശക്തിയുള്ള മാന്ത്രികമോതിരത്തിന്റെ പ്രവർത്തനത്തിലൂടെ ഒരേ സമയം രണ്ടു പേരുടെ സ്വഭാവങ്ങളും, പെരുമാറ്റങ്ങളും പരസ്പരം മാറിപ്പോകുന്നതായിരുന്നു ആദ്യ ചിത്രത്തിന്‍റെ ഇതിവൃത്തം. ഇതിന് സമാനമായിരിക്കും പുതിയ ചിത്രത്തിന്‍റെ കഥയും എന്നാണ് സൂചന. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. എആര്‍കെ മിഡീയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി