ദിലീപുമായുള്ള വിവാഹത്തെക്കുറിച്ച് കാവ്യ ചില കാര്യങ്ങള്‍ തുറന്നു പറയുന്നു

Published : Sep 03, 2016, 06:10 AM ISTUpdated : Oct 05, 2018, 02:35 AM IST
ദിലീപുമായുള്ള വിവാഹത്തെക്കുറിച്ച് കാവ്യ ചില കാര്യങ്ങള്‍ തുറന്നു പറയുന്നു

Synopsis

കൊച്ചി: ദിലീപും കാവ്യയും തമ്മിൽ വിവാഹിതരാകാൻ പോകുന്നു എന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി എന്നാല്‍ ഇതില്‍ എന്തെങ്കിലും പ്രതികരണം നടത്താന്‍ ഇരുതാരങ്ങളും തയ്യാറായില്ല. പലതവണ ഇരുവരും വിവാഹിതരായെന്നടക്കം സോഷ്യല്‍മീഡിയയില്‍ ചിലര്‍ വാർത്തകൾ പടച്ചു. ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ചുള്ള എല്ല ഊഹാപോഹങ്ങൾക്കും വ്യാജവാർത്തകൾക്കും തിരശീലയിടുന്നതായിരുന്നു കാവ്യയുടെ പ്രതികരണം. 

2015 ജനുവരി 16 നായിരുന്നു ആദ്യവാർത്ത കേട്ടത്. പിന്നെ എല്ലാമാസവും 16 തിയതി വിവാഹവാർത്തയുടെ അപ്‌ഡേഷൻ ഉണ്ടാകും. ഏറ്റവും അവസാനം വന്നത് ജൂൺ 20-മത്തെ തിയ്യതിയായിരുന്നു. വിവാഹ വാർത്തയെക്കുറിച്ച് പറയാൻ അച്ഛൻ പത്രസമ്മേളനം നടത്തി എന്ന പേരിലുള്ള പത്രകട്ടിംഗ് പോലും കണ്ടിരുന്നു. സഹികെട്ട് അവസാനം ഫേസ്ബുക്കിൽ ഇതൊന്നുമല്ല സത്യം എന്ന് എഴുതേണ്ടിവന്നു.

വിവാഹം എന്നു കേൾക്കുമ്പോഴേക്കും വീട്ടിലേക്കെത്തുന്ന അഭിനന്ദന കോളുകൾക്ക് മറുപടി പറഞ്ഞു മടുത്തു. പലപ്പോഴും അച്ഛനോടും അമ്മയോടും സങ്കടം തോന്നാറുണ്ട്. വിവാഹം ആയാൽ എല്ലാവരെയും അറിയിക്കും. അത് ഒളിച്ചു വയ്‌ക്കേണ്ട ഒന്നല്ല എന്നും കാവ്യ പറയുന്നു. മഞ്ജു വാര്യരുമായുള്ള ബന്ധം വേർപിരിയാൻ കാരണം തന്നെ കാവ്യയാണ് എന്ന തരത്തിലുള്ള വാർത്തയും പ്രചരിച്ചിരുന്നു.

ഈ വിഷയങ്ങൾ ഒക്കെ നിൽക്കുമ്പോൾ തന്നെ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ദിലീപിനോടു പറഞ്ഞിരുന്നെന്നാണ് കാവ്യ പറയുന്നത്. ഇക്കാര്യം ആദ്യം തുറന്നു പറഞ്ഞതും ദിലീപിനോടായിരുന്നു. തെങ്കാശിപ്പട്ടണം സിനിമയുടെ സെറ്റിൽ വച്ച്. താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാമുകനെ കുറിച്ചുള്ള കാര്യമാണ് കാവ്യ പറഞ്ഞിരുന്നത്.

സംഗതി ഇങ്ങനെയാണ്, വീടിനടുത്തുള്ള ഒരു ചേച്ചി കാവ്യയോട് എന്നും ഒരു ചെറുപ്പക്കാരനെക്കുറിച്ച് പറയുമായിരുന്നു. കാവ്യ ഒരിക്കലും അയാളെ കണ്ടിട്ടില്ല. എന്നാൽ അയാൾ എന്നു കാവ്യയെ കാണും. താരത്തിന്റെ ഒരു സിനിമ പോലും വിടാതെ അയാൾ കാണുമായിരുന്നത്രേ. സ്ഥിരമായി ചേച്ചിയുടെ ഈ പറച്ചിൽ കേട്ടപ്പോൾ കാവ്യയ്ക്ക് ആ ചെറുപ്പക്കാരനോട് ഇഷ്ടം തോന്നി.

കാണാമറയത്തുള്ള കാമുകനെ കാണണമെന്ന് കാവ്യ ഒരിക്കൽ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ കാവ്യയുടെ ഹൃദയം തകർത്തുകൊണ്ട് ചേച്ചി ആ സത്യം തുറന്നു പറഞ്ഞു. ആ ചെറുപ്പക്കാരൻ രണ്ട് ദിവസം മുമ്പ് അസുഖം വന്ന് മരിച്ചുപോയി എന്ന് സംഭവം ദിലീപിനോട് പറഞ്ഞപ്പോൾ കാവ്യയുടെ കണ്ണ് നിറഞ്ഞു പോയിരുന്നു. പക്ഷേ കഥ കേട്ട് ദിലീപ് പൊട്ടിച്ചിരിക്കുകയായിരുന്നു. കാരണം കാവ്യയുടെ ഇഷ്ടം പിടിച്ചു പറ്റാൻ ആ ചേച്ചി ഉണ്ടാക്കിയ കള്ളക്കഥ ദിലീപിന് മനസിലായതു തന്നെ.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍