കൊച്ചുണ്ണിയായി നിവിന്‍; കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

web desk |  
Published : Jul 06, 2018, 12:14 PM ISTUpdated : Oct 02, 2018, 06:41 AM IST
കൊച്ചുണ്ണിയായി നിവിന്‍; കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Synopsis

കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിലും നിവിന്‍ പോളിയുടെ കിടിലന്‍ ലുക്ക് കാണാം. 

ചിത്രത്തിൽ കൊച്ചുണ്ണിയുടെ ആത്മാർഥ സുഹൃത്തായ ഇത്തിക്കരപക്കിയായിയെത്തുന്നത് മോഹൻലാലാണ്. ഇത്തിക്കരപ്പക്കിയായിട്ടുള്ള മോഹൻലാലിന്റെ ലുക്ക് വൻ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നു. എന്നാല്‍ കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സിനിമ ഷൂട്ട് ചെയ്‍തതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ക്രിയേറ്റീവ് മീറ്റിംഗ് എന്ന നവീന ആശയമാണ് ഇതിനായി നടപ്പിലാക്കിയത്. 45 കോടി മുതൽ മുടക്കിൽ 161 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം  പൂർത്തീകരിച്ചത്. ഓണത്തിന് ചിത്രം തിയെറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചരിത്രം തിരുത്താൻ 'ഐ ആം ഗെയിം'; ദുൽഖർ ചിത്രത്തിന് പ്രതീക്ഷയേറുന്നു
'പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം'; എംടിയെ ഓർമ്മിച്ച് മമ്മൂട്ടി