
കൊച്ചി:സ്ത്രീവിരുദ്ധത ഉദ്ദേശിച്ചിരുന്നില്ലെങ്കിലും മുന്‍കാല തിരക്കഥകളില്‍ സ്ത്രീവിരുദ്ധത കടന്നുവന്നിട്ടുണ്ടെന്ന രണ്‍ജി പണിക്കറിന്‍റെ തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. വര്‍ഷങ്ങളായ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെ ഉപേക്ഷിക്കാനും പുതിയ കാഴ്ചപ്പാടിലേക്ക് എത്താനും വളരെ ധൈര്യം വേണമെന്നും രണ്‍ജി പണിക്കറിന് എല്ലാ ആശംസകളുമെന്നാണ് റിമ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.
രണ്‍ജി പണിക്കര്‍ പറഞ്ഞതുപോലെ എല്ലാ കലകളും ചോദ്യം ചെയ്യപ്പെടും. അവ ജീവിക്കുന്ന കാലഘട്ടത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് വരുന്ന തലമുറക്ക് ആദരിക്കാനായി കലകളെ ഒരുക്കാമെന്നും റിമയുടെ കുറിപ്പിലുണ്ട്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ തിരക്കഥകളിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് രണ്‍ജി പണിക്കര്‍ പറഞ്ഞത്. ഒരു കാലത്ത് കണ്ട് കൈയടിച്ചവരെപ്പോലും ഞാന്‍ എഴുതിയ സിനിമകള്‍ ഇപ്പോള്‍ അലോസരപ്പെടുത്തുന്നുണ്ട്. ആള്‍ക്കൂട്ടത്തിലിരുന്ന് എന്‍റെ സിനിമ കാണുന്ന ഒരു സ്ത്രീയ്ക്ക് ആ സിനിമകളിലെ സംഭാഷണങ്ങള്‍ അവഹേളനപരമായി തോന്നുന്നുവെങ്കില്‍ , അത് എന്‍റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്ന് തുറന്ന് സമ്മതിക്കുന്നതായി അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ