‘ഖസാക്കിന്‍റെ ഇതിഹാസം’ നാടകത്തിന്‍റെ അവതരണം കോടതി വിലക്കി

By Web DeskFirst Published Oct 29, 2016, 6:02 AM IST
Highlights

നാടകത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി. വിജയന്‍റെ മകന്‍ മധു വിജയന്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് നടപടി.കേസ് നവംബര്‍ 28-ന് വീണ്ടും പരിഗണിക്കും.

ഒ.വി. വിജയന്‍റെ മരണശേഷം അദ്ദേഹത്തിന്റെ കൃതികളുടെ പകര്‍പ്പവകാശം മധുവിനാണ്. എന്നാല്‍, അദ്ദേഹത്തിന്റെ അനുമതിവാങ്ങാതെ ഖസാക്ക് നാടകമാക്കുകയും കേരളത്തിനകത്തും പുറത്തും പലവേദികളിലും അവതരിപ്പിക്കുകയും ചെയ്തു. നാടകത്തിന്‍റെ സംവിധായകന്‍ ദീപന്‍ ശിവരാമന് പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി മധു വിജയന്‍ നേരത്തേ നോട്ടീസ് അയച്ചിരുന്നു. 

നാടകാവിഷ്‌കാരത്തിന് അനുമതി വാങ്ങിക്കൊള്ളാമെന്ന് ദീപന്‍ ഇ-മെയില്‍ വഴി പ്രതികരിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. നാടകം നവംബര്‍ 11 മുതല്‍ 13 വരെ മുംബൈയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് മധു കോടതിയെ സമീപിച്ചത്. 

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പകര്‍പ്പവകാശം ലംഘിച്ചുകൊണ്ട് നാടകം നടത്തുന്നതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

 

click me!