നിരാശയില്‍ നിന്ന് അനുഭവങ്ങളുടെ വെളിച്ചത്തിലൂടെ വിജയം; 'ലൂസര്‍' കഥ പറയുമ്പോള്‍

By Web TeamFirst Published Jan 5, 2019, 1:29 AM IST
Highlights

20 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം 43 ദിവസമെടുത്തായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. രചനയും ഛായാഗ്രഹണവും, എഡിറ്റിംഗും അനൂപ് രാമനും അജയ് രാമനും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ഹിന്ദി കവി സത്യവ്രത് സിംഗ് ജഡേജയാണ് ഗാനരചന

കൊച്ചി: നിരാശയിലാണ്ടു പോയ ജീവിതത്തിൽ നിന്നും, അനുഭവങ്ങളുടെ വെളിച്ചത്തിലൂടെ വിജയത്തിലേക്ക് എത്തിപ്പെടുന്ന യുവാവിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് ലൂസർ. ലോക്കൽ വോയ്സ് എന്‍റര്‍ടെയ്ൻമെന്‍റിന്‍റെ ബാനറിൽ നിർമിച്ച ലൂസര്‍ അനുജയ് രാമന്‍ (അനൂപ് രാമന്‍, അജയ് രാമന്‍ എന്നീ സഹോദരങ്ങള്‍) ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

സാലിഹ് മരക്കാർ ആണ് കേന്ദ്രകഥാപാത്രമായെത്തിയിരിക്കുന്നത്. ശ്രീജിത്ത് തടത്തിൽ, നീധീഷ് പാലംതലക്കൽ എന്നിവർ പ്രൊഡ്യൂസർ ആയും, പ്രൊഡക്ഷൻ കണ്ട്രോളേഴ്സ് ആയും പ്രവർത്തിച്ചു. കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ഹിമാചൽ എന്നിവിടങ്ങളിൽ ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷനുകൾ. ക്ളൈമാക്‌സ് ഷൂട്ടിംഗ്‌ ഹിമാലയത്തിലെ മണാലിയിലേ ദേശീയ പാതയിലെ റോഹ്താങ് പാസിൽ ആയിരുന്നു.

 സമുദ്രനിരപ്പിൽ നിന്നും 3978 മീറ്റർ ഉയരത്തിൽ, വെറും 2 ഡിഗ്രി താപനിലയിൽ നടന്ന ഷൂട്ടിംഗ് വളരെ വെല്ലുവിളി ഉയർന്ന ഒരു അനുഭവമാണ് സമ്മാനിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മന്ദാരം സിനിമയുടെ  സംഗീതം ചെയ്ത മുജീബ് മജീദ് ആണ് ലൂസറിനും സംഗീതം നിർവഹിച്ചത്. ഹിന്ദി സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിന്റെ മ്യൂസിക് കടന്നുപോവുന്നത്.

20 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം 43 ദിവസമെടുത്തായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. രചനയും ഛായാഗ്രഹണവും, എഡിറ്റിംഗും അനൂപ് രാമനും അജയ് രാമനും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ഹിന്ദി കവി സത്യവ്രത് സിംഗ് ജഡേജയാണ് ഗാനരചന. സൗണ്ട് മിക്‌സിംഗ് സുജിത്ത് ബത്തേരിയും സൗണ്ട് ഇഫക്ട്‌സ് ടോണി ബാബുവും നിര്‍വഹിച്ചിരിക്കുന്നു.

 

click me!