കോളിവുഡില്‍ ഇനി ധനുഷ്-ടൊവീനോ പോര്; 'മാരി 2' ട്രെയ്‍ലര്‍

Published : Dec 05, 2018, 01:11 PM ISTUpdated : Dec 05, 2018, 01:36 PM IST
കോളിവുഡില്‍ ഇനി ധനുഷ്-ടൊവീനോ പോര്; 'മാരി 2' ട്രെയ്‍ലര്‍

Synopsis

2015ല്‍ പുറത്തിറങ്ങിയ 'മാരി'യുടെ രണ്ടാംഭാഗമാണ് 'മാരി 2'. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മാണം. 

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം മാരി 2ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ടൈറ്റില്‍ റോളിലെത്തുന്ന ധനുഷിനൊപ്പം പ്രതിനായകനായി ടൊവീനോ എത്തുന്ന ചിത്രവുമാണ് മാരി 2. നേരത്തേ ചിത്രത്തിലെ ടൊവീനോയുടെ ഗെറ്റപ്പ് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പുറത്തത്തിയിരിക്കുന്ന 2.17 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ ധനുഷിനും ടൊവീനോയ്ക്കുമൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സായ് പല്ലവിയുമുണ്ട്.

2015ല്‍ പുറത്തിറങ്ങിയ 'മാരി'യുടെ രണ്ടാംഭാഗമാണ് 'മാരി 2'. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മാണം. വരലക്ഷ്മി ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ഡിസംബര്‍ 21ന് തീയേറ്ററുകളില്‍ എത്തും.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി