
തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ, അരവിന്ദ് വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'രഘുറാമി'ന് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയില്ല. ജനുവരി 30ന് വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തേണ്ട ചിത്രത്തിൻ്റെ റിലീസ് മാറ്റുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് നിർമാതാവ് ക്യാപ്റ്റൻ വിനോദ് അറിയിച്ചു.
സെലസ്റ്റിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മലയാളത്തിൽ ഒരുക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രമുഖ സംവിധായകൻ സൈനു ചാവക്കാടൻ ആണ്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, 'രഘുറാമി'ൻ്റെ പുതിയ റിലീസ് തീയതി ഉടൻ അറിയിക്കുമെന്ന് സംവിധായകൻ പറഞ്ഞു.
ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവർക്ക് പുറമേ രാധ രവി, സമ്പത്ത് റാം, അർനോൾഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള, മുരളി ജയൻ, സജിത്ത് തോപ്പിൽ, ബിജു എബ്രഹാം, രാഖി മനോജ്, സാഗര, അഭിനവ് സിയോൾ, സുനിൽ അരവിന്ദ്, സൂര്യ തോമസ്, ലീന, ഷിമ്മി മേലേടത്ത് തുടങ്ങിയവരും ചിത്രത്തിലെ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സസ്‌പെന്‍സും ദുരൂഹതകളും കോര്‍ത്തിണക്കിയ ചിത്രത്തിൽ മലയാളത്തിലെ മികച്ച സംഘട്ടന സംവിധായകരായ അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ അക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിനാണ് ചിത്രത്തിൻ്റ വിതരണാവകാശം. സുധിർ സി.ചാക്കനാട്ടിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന രഘുറാമിൻ്റെ സഹ നിർമാതാക്കൾ ബോണി അസ്സനാർ, വിനീത രമേഷ് എന്നിവരാണ്. വാർത്താപ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ