ആവേശമായി 'പേരന്‍പ്' പ്രിവ്യൂ; പ്രേക്ഷകരുടെ മനം കവര്‍ന്ന് മമ്മൂട്ടി

Published : Jan 28, 2019, 11:26 AM IST
ആവേശമായി 'പേരന്‍പ്' പ്രിവ്യൂ; പ്രേക്ഷകരുടെ മനം കവര്‍ന്ന് മമ്മൂട്ടി

Synopsis

ആരാധകര്‍ക്കും തന്റെ മുന്‍ സിനിമകളുടെ സംവിധായകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ പ്രസംഗം. പേരന്‍പിലേക്ക് റാം എന്തുകൊണ്ടാവും തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു...

പേരന്‍പ് പോലെ ഇത്രയും നീണ്ടകാലം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മമ്മൂട്ടി ചിത്രം ഉണ്ടാവില്ല. ആ കാത്തിരിപ്പ് വെറുതെയാവില്ലെന്ന സൂചനയാണ് ചിത്രത്തിന്റെ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രിവ്യൂ പ്രദര്‍ശനം നല്‍കുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകരടക്കം ചിത്രം കണ്ട് ഒരേസ്വരത്തില്‍ മികച്ച അഭിപ്രായങ്ങളാണ് പങ്കുവച്ചത്. മമ്മൂട്ടിയും സംവിധായകന്‍ റാമും അടക്കമുള്ളവര്‍ പ്രിവ്യൂ പ്രദര്‍ശനത്തിന് എത്തിയിരുന്നു. പ്രേക്ഷകരെ അഭിസംബോധന ചെയ്ത മമ്മൂട്ടി ഏറെ സന്തോഷവാനായിരുന്നു.

സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കമല്‍, രഞ്ജിത്ത്, ജോഷി, രഞ്ജി പണിക്കര്‍, ലിജോ ജോസ് പെല്ലിശ്ശേരി, എസ് എന്‍ സ്വാമി, നിവിന്‍ പോളി, ബി ഉണ്ണികൃഷ്ണന്‍, നാദിര്‍ഷ, രഞ്ജിത്ത് ശങ്കര്‍, ഹനീഫ് അദേനി, രമേശ് പിഷാരടി, ആന്റോ ജോസഫ്, അനു സിത്താര, അനുശ്രീ, നിമിഷ സജയന്‍, സംയുക്ത വര്‍മ്മ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി തുടങ്ങി പ്രശസ്തരുടെ നീണ്ട നിരയുണ്ടായിരുന്നു ചിത്രത്തിന്റെ പ്രിവ്യൂവിന്.

ആരാധകര്‍ക്കും തന്റെ മുന്‍ സിനിമകളുടെ സംവിധായകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ പ്രസംഗം. പേരന്‍പിലേക്ക് റാം എന്തുകൊണ്ടാവും തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു. 'ഞാന്‍ ഇവിടെ അലഞ്ഞുതിരിഞ്ഞ് നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേക്ക് തെരഞ്ഞെടുത്തത്. എന്നെ മമ്മൂട്ടിയാക്കി മാറ്റിയത് നിങ്ങളും എന്റെ മുന്‍ സിനിമകളുടെ സംവിധായകരുമാണ്. അല്ലാതെ എന്നെ ആരറിയാനാണ്? അതിനുശേഷമാണ് റാം എന്നെ തെരഞ്ഞെടുക്കുന്നത്. അതിനുള്ള മുഴുവന്‍ ക്രെഡിറ്റും ഇവിടെയുള്ള സംവിധായകര്‍ക്കാണ്', കൊച്ചി ലുലു മാളില്‍ കൂടിയ പ്രേക്ഷകരുടെ നിറഞ്ഞ കൈയടികള്‍ക്കിടെ മമ്മൂട്ടി പറഞ്ഞു.

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ