വിവാദങ്ങള്‍ക്കിടയില്‍, ഒടിയനെക്കുറിച്ച് മഞ്ജുവിന് പറയാനുള്ളത്...

Published : Dec 18, 2018, 02:49 PM ISTUpdated : Dec 18, 2018, 03:35 PM IST
വിവാദങ്ങള്‍ക്കിടയില്‍, ഒടിയനെക്കുറിച്ച് മഞ്ജുവിന് പറയാനുള്ളത്...

Synopsis

ചിത്രം ഒടിയനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യർ.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രേക്ഷകര്‍ക്ക് മജ്ഞു നന്ദി പറഞ്ഞത്. 

കൊച്ചി: മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഒടിയന്‍. എന്നാല്‍ ചിത്രം റിലീസായപ്പോള്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. ചിത്രത്തിനെതിരെ ആസൂത്രിതമായ ആക്രമമാണെന്നും മഞ്ജു വാര്യര്‍ പ്രതികരിക്കണമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചിരുന്നു. 

ചിത്രം ഒടിയനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യർ.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രേക്ഷകര്‍ക്ക് മജ്ഞു നന്ദി പറഞ്ഞത്. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമെന്നാണ് മഞ്ജു ഫേസ്‍ബുക്കില്‍ കുറിച്ചത്.  പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞു. 

വിമര്‍ശനവും അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ടെന്നും രണ്ടിനെയും ഒരുപോലെ സ്വീകരിക്കുന്നതായും മജ്ഞു വാര്യര്‍ കുറിച്ചു. ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ഇനിയും ഒടിയന്‍ കാണാത്തവര്‍ കാണണമെന്നും കുറിപ്പിലുണ്ട്.

ഫേസ്ബുക്ക് കുറിപ്പ്

ഒടിയനെക്കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒടിയൻ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. കാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞു. ഒരു പാട് പേർ അഭിനന്ദിച്ചു. വിമർശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയും ഒടിയൻ കാണാത്തവർ, കാണണം എന്ന് അഭ്യർഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആമിര്‍, പ്രഭാസ്, ഷാരൂഖ്, ഇനി രണ്‍വീര്‍ സിംഗും, ആ മാന്ത്രിക സംഖ്യ മറികടന്ന് ധുരന്ദര്‍, ഒഫിഷ്യല്‍ കണക്കുകള്‍ പുറത്തുവിട്ടു
'അടിക്കേണ്ട സാഹചര്യം വരെ ഉണ്ടായി'; പൾസർ സുനി തന്റെ ഡ്രൈവറായിരുന്നെന്ന് നടി ആൻമരിയ