കാന്താരയിലെ ദൈവസങ്കൽപ്പത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ രൺവീർ സിംഗിന്റെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു.Ranveer singh's arrest withheld by karnataka highcourt on kantara controversy
കാന്താരയിലെ ദൈവസങ്കൽപത്തെ അപമാനിച്ചെന്ന പരാതിയിൽ. ബോളിവുഡ് താരം രൺവീർ സിംഗിന്റെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. കേസിൽ വീണ്ടും വാദം കേൾക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. FIR റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഇടപെടൽ. കഴിഞ്ഞ ദിവസമാണ് രൺവീർ സിംഗ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണവുമായി സഹകരിക്കണമെന്ന് രൺവീർ സിംഗ് അറിയിച്ചിട്ടുണ്ട്. രൺവീറിനെതിരായ പരാതി ഗൗരവമുള്ളതെന്നായിരുന്നു ജസ്റ്റിസ് നാഗപ്രസന്നയുടെ നിരീക്ഷണം. ഒരു സംസ്ഥാനത്തെ ജനതയുടെ വികാരങ്ങളെ ഹനിച്ചത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ മാർച്ച് 2ന് വീണ്ടും വാദം കേൾക്കും
ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട നടത്തിയ അനുകരണമാണ് നടന് വിനയായത്. മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ ബംഗളുരു പൊലീസാണ് കേസെടുത്തത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്. അതേസമയം ആദിത്യ ധർ ഒരുക്കിയ ധുരന്ദർ ആയിരുന്നു രൺവീർ സിംഗിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് കൂടിയായിരുന്നു ചിത്രം. ബോക്സ് ഓഫീസിൽ 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം മാർച്ച് 19 നു പുറത്തിറങ്ങും.



