
അഹാന കൃഷ്ണയും സിന്ധു കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമാണ്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവിയുടെ ഒരു വ്ളോഗോടെയാണ് വിവാദങ്ങളുടെ തുടക്കം. ചർച്ചകൾ ഒരു വശത്ത് നടക്കുന്നതിനിടെ, ഇക്കാര്യത്തിൽ ആദ്യമായി പ്രതികരിച്ച് സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്ലാ വീട്ടിലും ഒരു അമ്മു വേണോ എന്ന ചർച്ചകൾ നടക്കുന്നുണ്ടെന്നും തന്റെ ജീവിതത്തിൽ എന്തായാലും ഒരമ്മു വേണമെന്നും സിന്ധു പ്രതികരിച്ചിരുന്നു. എന്നാൽ ഇതേക്കുറിച്ചുള്ള ഒരു കമന്റും ആളുകൾ ഇപ്പോൾ ചർച്ചാവിഷയമാക്കുന്നുണ്ട്. റെഡ്ഡിറ്റിലാണ് കമന്റ് പ്രചരിക്കുന്നത്.
''എനിക്ക് നിങ്ങളുടെ കാര്യത്തിൽ വിഷമമുണ്ട്. പക്ഷേ, ഇതാണ് നിങ്ങളുടെ കർമ. ദെെവം ആദ്യം പന പോലെ വളർത്തും, പിന്നെ നിലത്തിടും. നിങ്ങൾ പണ്ട് ഒതുക്കിത്തീർത്ത ബുള്ളിയിംഗ് ഇഷ്യൂകൾ ഓർമയുണ്ടോ. അതിലെ ഐഡന്റിറ്റി വെളിപ്പെടുത്താതെ നിന്ന ഒരു വിക്ടിം ആണ് ഞാൻ. എന്റെ മാനസികാരോഗ്യവും ആത്മവിശ്വാസവും നിങ്ങളുടെ മകളുടെയും നിങ്ങളുടെയും അഹങ്കാരം കാരണം എത്രത്തോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. സന്തോഷമായി ജീവിച്ച് തീർക്കേണ്ട കുറേ വർഷങ്ങൾ പോയിക്കിട്ടി.
തെറാപ്പി, ബോഡി ഇമേജ് ഇഷ്യൂകൾ, ആംങ്സെെറ്റി ഒക്കെ ആയുള്ള നിരന്തരമായ പൊരുതൽ ആയിരുന്നു. ആവറേജ് ഡാൻസർ ആയ നിങ്ങളുടെ മക്കൾക്ക് ഡാൻസിലെ സെന്റർ സ്റ്റേജ് നിങ്ങൾ പിടിച്ച് വാങ്ങിയപ്പോൾ സ്വന്തം കഴിവിന് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ കുറച്ച് പേരുണ്ട്. പാസീവ് ബോഡി ഷെയിമിംഗ്, സ്കിൻ ടോണിനെക്കുറിച്ചുള്ള കമന്റുകൾ. ഇതൊക്കെ നിങ്ങൾക്ക് ഇടയ്ക്ക് പറയുന്ന തമാശയായിരിക്കും. പക്ഷേ, ഇപ്പോൾ കേരളം മൊത്തം നിങ്ങളെ ബുള്ളി ചെയ്യുന്നത് കണ്ടിട്ട് എനിക്കൊന്നേ പറയാനുള്ളൂ. കർമ തിരിച്ചടിക്കും. ആത്മവിശ്വാസം ആകാം, അമിതമാകരുത്.
അഹാന സ്വന്തം കസിന്റെ ജീവിതം മാറ്റി മറിച്ച ട്രോമ ഉപയോഗിച്ച് അവളെ തകർക്കാൻ നോക്കി. അതിന് വേണ്ടി ഒന്നും തൻവി ചെയ്തില്ല. ഇത് തന്നെ നിങ്ങൾ എത്ര ഇൻസെൻസിറ്റീവ് ആണെന്നതിന് ഉദാഹരണമാണ്. അമ്മൂമ്മ ടോക്സിക്കാണ്. എന്നാൽ അവരോട് തിരിച്ച് പറയുകയും എല്ലാ സപ്പോർട്ടും നിർത്തുകയും ചെയ്തതോടെ അതേ ദുഷ്ടയായി നിങ്ങൾ മാറി. നിങ്ങളവർക്ക് മെന്റൽ ഹെൽത്ത് സപ്പോർട്ട് നൽകണമായിരുന്നു. അതെങ്ങനെ, പഠിക്കേണ്ട സമയത്ത് അത് ചെയ്തില്ല. മക്കളെ നടിമാരാക്കാൻ നടന്ന് അവർക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിക്കാെടുത്ത് പഠിപ്പിച്ചില്ല. പഠിക്കാൻ മിടുക്കികൾ അല്ലെങ്കിലും കുറച്ച് പൊതുബോധം എങ്കിലും ഉണ്ടായേനെ. ഇതിപ്പോ അതും ഇല്ലാതെ പോയി. മാനസികാരോഗ്യ അവബോധമൊക്കെ ആരോട് പറയാൻ'', എന്നാണ് കമന്റ്.