'പരസ്പര സമ്മതം, ഊഹാപോഹങ്ങൾ വേണ്ട': വിവാഹമോചിതനായെന്ന് അറിയിച്ച് നടൻ ഷിജു

Published : Dec 17, 2025, 10:34 AM ISTUpdated : Dec 17, 2025, 11:08 AM IST
Shiju Ar

Synopsis

ഭാര്യ പ്രീതി പ്രേമുമായി വിവാഹമോചിതനായെന്ന് അറിയിച്ച് നടന്‍ ഷിജു എ ആർ. 

വിവാഹമോചിതനായെന്ന് അറിയിച്ച് നടനും ബി​ഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ഷിജു എ ആർ. ഭാര്യ പ്രീതി പ്രേമുമായി പരസ്പര ബഹുമാനത്തോടെ വേർപിരിഞ്ഞെന്നും സുഹൃത്തുക്കളായി തുടരുമെന്നും ഷിജു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പരസ്പര സമ്മതത്തോടെ എടുത്ത തീരുമാനമാണിതെന്ന് പറഞ്ഞ ഷിജു, തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് മാധ്യമങ്ങളോടായും പറഞ്ഞു.

"ഞാനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായിരിക്കുകയാണ്. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചത്. നല്ല സുഹൃത്തുക്കളായി ഞങ്ങൾ തുടരും. ഞങ്ങളുടെ ഈ തീരുമാനം പക്വതയോടും പരസ്പര സമ്മതത്തോടും കൂടിയുള്ളതാണ്. മാധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിക്കുകയാണ്. എല്ലാ പിന്തുണകൾക്കും നന്ദി", എന്നായിരുന്നു വിവാഹമോചന വിവരം പങ്കിട്ട് ഷിജു കുറിച്ചത്.

ഇതര മതസ്ഥരായ ഷിജുവും പ്രീതിയും വീട്ടുകാരുടെ എതിർപ്പുകളെല്ലാം മറികടന്ന് 2009ൽ ആയിരുന്നു വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. എയർഹോസ്റ്റസ് ആയിരുന്നു പ്രീതി. ഇവർക്കൊരു മകളുമുണ്ട്. ബി​ഗ് ബോസ് മലയാളം സീസൺ 5ൽ ഷിജു മത്സരാർത്ഥിയായി എത്തുകയും ഫാമിലി വീക്കിൽ പ്രീതി എത്തുകയും ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു.

മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഷിജു അബ്ദുൾ റഷീദ്. പതിനാല് വർഷത്തിലധികം നീണ്ട കരിയറിൽ സിനിമാ-സീരിയൽ രം​ഗത്ത് സജീവമായ ഷിജു തെലുങ്ക് ചിത്രങ്ങളിൽ ദേവി ഷിജു എന്ന പേരിലാണ് അറിയപ്പെടുന്നതെന്നാണ് വിവരം. ഇതിനടകം 50 ലധികം സിനിമകളിലും നിരവധി ജനപ്രിയ ടിവി സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1996ൽ മഹാപ്രഭു എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ഷിജു പഴയ കാല സിനിമകളിൽ വില്ലനായും സഹോദരനായുമൊക്കെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. ഇഷ്ടമാണ് നൂറ് വട്ടം എന്ന ചിത്രത്തിലെ ഷിജുവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പടത്തിലെ ‘പൊന്നും പൂവും..’ എന്ന ​ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. കാലചക്രം, സിദ്ധാർത്ഥ, വാചാലം, കമ്മത്ത് & കമ്മത്ത്, സൗണ്ട് തോമ, പോളിടെക്നിക്, ഡോൾഫിൻ ബാർ, കസിൻസ് തുടങ്ങി ഒട്ടനവധി സിനിമകളിൽ ഷിജു അഭിനയിച്ചിട്ടുണ്ട്

PREV
Read more Articles on
click me!

Recommended Stories

തുടക്കം 2000 രൂപയില്‍ നിന്ന്, 500 രൂപ വരെ കടം ചോദിച്ചിരുന്ന അവസ്ഥയുണ്ടായിരുന്നു; രേണു സുധി
'സ്ത്രീവേദനയെ സയൻസ് ഫിക്ഷനാക്കുന്നയാൾ, റേപ്പ് കൾച്ചറിന്റെ മനുഷ്യരൂപം'; അഖിലിനെതിരെ റിയാസ് സലിം