Actress Apsara Rathnakaran talks about her life, career and marriage. സാന്ത്വനം, ബിഗ് ബോസ് എന്നിവയിലൂടെ പ്രശസ്തയായ നടി അപ്സര, നിരവധി പുരസ്കാരങ്ങൾ നേടിയിട്ടും കരിയറിൽ ആഗ്രഹിച്ച സ്ഥാനത്ത് എത്തിയിട്ടില്ലെന്ന് പറയുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊന്നാണ് നടി അപ്സര. സാന്ത്വനം സീരിയലിലെ പ്രതിനായക കഥാപാത്രം ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ അപ്‌സര, പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തിലെടുത്തിട്ടുള്ള തീരുമാനങ്ങളെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ടുള്ള അപ്സരയുടെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. താൻ ആഗ്രഹിച്ചിടത്ത് എത്തി എന്ന് ഇപ്പോഴും പറയാനാകില്ലെന്ന് അപ്സര പറയുന്നു.

''സ്റ്റേറ്റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുള്ള ഒരാളാണ് ഞാൻ. അതുകൊണ്ട് എന്തായി എന്നു ചോദിച്ചാൽ ഷെൽഫിൽ അതെല്ലാം എടുത്ത് വെച്ചിട്ടുണ്ട്, അത്രമാത്രം. ഇത്രയൊന്നും പുരസ്കാരങ്ങൾ ലഭിക്കാത്ത ആളുകൾ ഉയരങ്ങളിൽ എത്തിയിട്ടുമുണ്ട്. ഞാൻ എന്തെങ്കിലും ആയോ എന്നു ചോദിച്ചാൽ ആയിട്ടുണ്ട്. ഇല്ലേയെന്ന് ചോദിച്ചാൽ ഇല്ല. മുപ്പത്താറോളം സീരിയലു‌കൾ ചെയ്തിട്ടുണ്ട്. പന്ത്രണ്ടോളം അവാർഡുകൾ കിട്ടിയിട്ടുണ്ട്. ബഡായി ബംഗ്ലാവും ബിഗ് ബോസും അടക്കം നിരവധി ഷോകൾ ചെയ്തിട്ടുമുണ്ട്. ഒരു കഴിവുമില്ലാത്ത ഒരാൾക്ക് ഇത്രയും ചെയ്യാൻ കഴിയില്ലല്ലോ. എന്ന് കരുതി ഞാൻ ആഗ്രഹിച്ചിടത്ത് എത്തിയോയെന്ന് ചോദിച്ചാൽ ഇല്ലെന്നാണ് എന്റെ ഉത്തരം.

‘ആ പ്രായത്തിൽ ആരും വിവാഹം കഴിക്കരുത്’

എന്റെ ജീവിതം മാറിയത് 16 മുതൽ 19 വരെയുള്ള പ്രായത്തിലായിരുന്നു. പതിനാറ് വയസിലാണ് സീരിയലിൽ വന്നത്. വരുന്ന സീരിയലുകളെല്ലാം എല്ലാം വാരി വലിച്ച് ചെയ്യുമായിരുന്നു. സെൽഫ് പ്രമോഷനൊന്നും ചെയ്തിട്ടില്ല. പത്തൊമ്പത്, ഇരുപത് വയസായപ്പോഴേക്കും ആദ്യ വിവാഹം നടന്നു. ജീവിതത്തിൽ ഒരു പ്ലാനിങ്ങഉം ഇല്ലായിരുന്നു. ആ പ്രായത്തിൽ ആരും വിവാഹം കഴിക്കരുത്. ജീവിതത്തിലും പ്രൊഫഷനിലും ഫോക്കസ്ഡായിരിക്കണമെന്ന് ഇന്റസ്ട്രിയി‌ലേക്ക് വരുന്നവരോട് ഞാനിപ്പോൾ പറയാറുണ്ട്. ഒരാൾക്കു വേണ്ടിയും സമയവും ജീവിതവും സ്നേഹവും ഒന്നും പൂർണമായും ഇൻവെസ്റ്റ് ചെയ്യരുത്. ആദ്യത്തെ പ്രയോറിറ്റി എപ്പോഴും നമുക്ക് തന്നെ കൊടുക്കണം'', അപ്സര അഭിമുഖത്തിൽ പറഞ്ഞു.

YouTube video player