'ആ വീഡിയോകൾ കണ്ട് ചിരിയാണ് വന്നത്'; വിമർശനങ്ങൾക്കെതിരെ ശ്രീക്കുട്ടി

Published : Nov 28, 2025, 01:55 PM IST
Sreekkutty

Synopsis

ശ്രീക്കുട്ടിക്ക് ഭർത്താവുമായുള്ളത് ട്രോമ ബോണ്ടിങ് ആണെന്ന തരത്തിലായിരുന്നു കമന്റുകൾ.

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിരന്തര സാന്നിധ്യമാണ് താരം വ്യക്തിപരമായ വിശേഷങ്ങൾ പലതും വ്ളോഗുകളിലൂടെ താരം ആരോധകരോട് പങ്കുവെയ്ക്കുന്നുണ്ട്. ക്യാമറാമാൻ മനോജ് കുമാറാണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. ഇരുവരുടെയും 13-ാം വിവാഹ വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ശ്രീക്കുട്ട് വ്ളോഗായി പങ്കുവെച്ചിരുന്നു.

ഒരു മാസത്തിൽ 25 ദിവസവും ഭർത്താവും താനും വഴക്കും പിണക്കവും തന്നെയാണെന്നും ഭർത്താവിന് അൽപം ദേഷ്യമുണ്ടെന്നും താനും ഒട്ടും മോശമല്ലെന്നും ശ്രീക്കുട്ടി വ്ളോഗിൽ പറഞ്ഞിരുന്നു. പിന്നാലെ ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ശ്രീക്കുട്ടിക്ക് ഭർത്താവുമായുള്ളത് ട്രോമ ബോണ്ടിങ് ആണെന്ന തരത്തിലായിരുന്നു കമന്റുകൾ. ഇത്തരം കമന്റുകൾക്കുള്ള മറുപടിയുമായാണ് ശ്രീക്കുട്ടിയുടെ പുതിയ വ്ളോഗ്. ''ഇത് മിക്കവാറും വേറൊരു രീതിയിൽ മറ്റുള്ളവരിലേക്ക് എത്തുമെന്ന് ചിന്തിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. കുറേ ഓൺലൈൻ മീഡിയ ആ വീഡ‍ിയോ എടുത്തിട്ട് ശ്രീക്കുട്ടിയുടെ ജീവിതം വളരെ മോശമായ സാഹചര്യത്തിലാണ്, എന്നും വഴക്കും ബഹളവുമാണ്, മോളെ കരുതി മാത്രമാണ് ജീവിതം മുന്നോട്ട് പോകുന്നത് എന്നൊക്കെ പറഞ്ഞ് എഴുതിയിട്ടിട്ടുണ്ടായിരുന്നു. ഞാൻ ഇത്തരം വാർത്തകൾ മൈൻഡ് ചെയ്യാറില്ല. അമ്മയാണ് എനിക്ക് കാണിച്ചു തന്നത്. എനിക്കതു കണ്ടിട്ട് ചിരിയാണ് വന്നത്.

നമ്മൾ ഒരു കാര്യം പറയുന്നു. അവർ അതിനെ വേറൊരു രീതിയിൽ എടുക്കുന്നു. അത് പബ്ലിക്കിൽ എത്തിക്കുന്നു. റിയാക്ഷൻ വീഡിയോ ചെയ്യുന്നവരുമുണ്ട്. മറ്റുള്ളവരുടെ കണ്ടന്റ് എടുത്താണ് അവർ വീഡിയോ ചെയ്യുന്നത്. ആ കണ്ടന്റിനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യും. അവർക്ക് സ്വന്തമായി ഒരു കണ്ടന്റില്ല. ഫെയ്ക്കായി വരുന്ന കാര്യങ്ങൾ കണ്ട് അതിനെ സപ്പോർട്ട് ചെയ്യാതെ ഒറിജിനൽ വീഡിയോകൾ തന്നെ കാണാൻ ശ്രമിക്കുക'', എന്നാണ് ശ്രീക്കുട്ടി വ്ളോഗിൽ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ