'ചേർത്ത് വെച്ചാലും ചേരാത്ത ജീവിതം'; വിവാഹമോചന സൂചനയുമായി നടി ലക്ഷ്മിപ്രിയയുടെ പോസ്റ്റ്, പിന്നീട് പിന്‍വലിച്ചു!

Published : May 02, 2025, 10:44 AM ISTUpdated : May 02, 2025, 10:49 AM IST
'ചേർത്ത് വെച്ചാലും ചേരാത്ത ജീവിതം'; വിവാഹമോചന സൂചനയുമായി നടി ലക്ഷ്മിപ്രിയയുടെ പോസ്റ്റ്, പിന്നീട് പിന്‍വലിച്ചു!

Synopsis

നടി ലക്ഷ്മിപ്രിയയും ഭർത്താവ് ജയേഷും വേർപിരിയുകയാണെന്ന് സൂചന. 22 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയുന്നതായി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തെങ്കിലും പിന്നീട് പിൻവലിച്ചു.

കൊച്ചി: ഭർത്താവ് ജയേഷുമായി വേർപിരിയുകയാണെന്നറിയിച്ച് നടിയും ബിഗ്ബോസ് താരവുമായ ലക്ഷ്മിപ്രിയ. ഇക്കാര്യം വ്യക്തമാക്കി താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തെങ്കിലും അധികം വൈകാതെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ചേരാത്ത ജീവിതത്തിൽ നിന്നും താൻ പിൻവാങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. ലക്ഷ്മിപ്രിയ ഫെയ്സ്ബുക്കിൽ നിന്നും പോസ്റ്റ് പിൻവലിച്ചെങ്കിലും അധികം വൈകാതെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

ലക്ഷ്മിപ്രിയയുടെ പോസ്റ്റിന്റെ പൂർണരൂപം:

''ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാൽപ്പതുകളുടെ തുടക്കത്തിൽ ജീവിതം എത്തി നിൽക്കുന്ന ഈ വേളയിൽ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു.പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാൻ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങൾ ഒരിക്കലും ഞാൻ സോഷ്യൽമീഡിയയിൽ അമിതമായി പങ്കുവെയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിർത്തുമ്പോൾ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം. 22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാൻ പറയുന്നത്.

വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്സ് വർധിക്കുന്നത്. ഇത് കൗമാരം മുതൽ ഈ വയസ് വരെ തുടരുന്ന ദാമ്പത്യത്തിൽ ഇമോഷണൽ അറ്റാച്ച്മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോൾ എവിടെയോ ആ കണക്ഷൻ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. 

എല്ലാം എന്റെ പ്രശ്നമാണ്. ആയതിനാൽ ചേർത്ത് വെച്ചാലും ചേരാത്ത ജീവിതം അതിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്. ഞാൻ സ്വപ്നത്തിൽ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോൾ‌ ഞങ്ങളുടെ സെപ്പറേഷൻ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷണൽ ബോണ്ടിങ് നഷ്ടമായി അത് മാത്രമാണ് കാരണം. ഞങ്ങളുടെ സ്വകാര്യത, മക്കൾ ഇതൊക്കെ മാനിക്കാൻ അപേക്ഷിക്കുന്നു''.

 

 

PREV
Read more Articles on
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ