
കഥ ഇതുവരെ
ഇഷിതയുമായി തന്റെ അവസ്ഥ തുറന്ന് പറഞ്ഞിരിക്കുകയാണ് വിനോദ്. ഒരു ഭാഗത്ത് ഏട്ടനെ ധിക്കരിക്കാനുള്ള പ്രയാസം, മറു ഭാഗത്ത് സുചിത്ര. ഏട്ടനെ വർഷങ്ങളായി തന്നോട് മിണ്ടാറില്ലെന്നും ഇപ്പോഴാണ് സംസാരിച്ച് തുടങ്ങിയതെന്നും അദ്ദേഹം ആദ്യമായി ആവശ്യപ്പെട്ട കാര്യം ഈ വിവാഹം ആണെന്നും താൻ എങ്ങനെ ധിക്കരിക്കുമെന്നും വിനോദ് ഇഷിതയോട് ചോദിക്കുന്നു. വിനോദിന്റെ നിസ്സഹായ അവസ്ഥ കണ്ട് ഇഷിതയ്ക്കും വിഷമമാകുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.
സുചിത്രയോട് വിനോദ് തന്നോട് സംസാരിച്ച കാര്യം വിശദമായി പറയുകയാണ് ഇഷിത. വിനോദ് വളരെ വിഷമത്തിലാണെന്നും ഏട്ടനെ എതിർക്കാൻ കഴിയാത്തതുകൊണ്ടാണ് വിനോദിന് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്നും ഇഷിത സുചിത്രയോട് പറഞ്ഞു. സുചി പക്ഷെ വലിയ വിഷമത്തിലാണ്. വിനോദ് ഇങ്ങനൊരു തീരുമാനം എടുക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഇഷിതയുടെ സംസാരത്തിൽ നിന്ന് സുചിയ്ക്ക് കാര്യങ്ങളെല്ലാം മനസ്സിലായിട്ടുണ്ട്. എന്തായാലും അവൻ നന്നായിരിക്കട്ടെ എന്നാണ് അവൾ പറഞ്ഞു നിർത്തിയത്.
അതേസമയം പ്രിയാമണിയും മാഷും സുചിത്രയുടെ കാര്യം ആലോചിച്ച് വളരെ വിഷമത്തിലാണ്. സുചിയുടെ സങ്കടം കണ്ട് അവർക്കും സഹിക്കാനാവുന്നില്ല. വിനോദ് തന്നോട് സംസാരിച്ച കാര്യങ്ങളെല്ലാം ഇഷിത അവരോടും വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും അവർക്ക് അതൊന്നും പൂർണ്ണമായി ഉൾക്കൊള്ളാൻ ആയിട്ടില്ല. സുചിത്ര വിഷമത്തിൽ ഇരിക്കുമ്പോഴും അനുഗ്രഹ വളരെ ഹാപ്പിയാണ്. സത്യത്തിൽ അനുഗ്രഹയ്ക്ക് അറിയില്ല സുചിയുടെ പ്രശ്നം. വിനോദിനെ സ്വന്തമാക്കാൻ കഴിഞ്ഞ ഞാൻ എത്ര ഭാഗ്യവതിയാണെന്ന് അവൾ സുചിയോട് തന്നെ പറയുന്ന സാഹചര്യം ഉണ്ടായിട്ടും സുചിത്ര മറുത്തൊന്നും പറഞ്ഞില്ല. അനുഗ്രഹ സ്വപ്നവല്ലിയെ കാണാൻ പോകുകയും അവിടെയുള്ള എല്ലാവരെയും കയ്യിലെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൈലാസിന്റെ പെരുമാറ്റത്തിൽ അനുഗ്രഹയ്ക്ക് ചെറിയ ദേഷ്യം വരികയും ചെയ്തിരുന്നു.
അതേസമയം ചിപ്പിയെ കൂട്ടി ഷോപ്പിങ്ങിന് പോയിരിക്കുകയാണ് മഹേഷ്. ഡൽഹിയിലേക്ക് മീറ്റിങ്ങിന് പോകും മുൻപ് ഇഷിതയ്ക്കും ചിപ്പിക്കും ഡ്രസ്സ് എടുക്കാൻ കയറിയിരിക്കുകയാണ് അവർ. അവിടെ വെച്ച് അവർ അപ്രതീക്ഷിതമായി രചനയെ കാണാൻ ഇടവരുന്നു. രചന ചിപ്പിയോട് ഇഷ്ട്ടം കൂടാൻ വന്നെങ്കിലും ചിപ്പി രചനയെ മൈൻഡ് ചെയ്യാതെ അവോയ്ഡ് ചെയ്യുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.