പൊലീസ് ജീപ്പ് കാണുമ്പോൾ ആശ്വാസം, ഭയപ്പെടേണ്ട ഞങ്ങൾ നിങ്ങളോട് കൂടെയെന്ന് പറയാതെ പറയും; പുകഴ്ത്തി മീനാക്ഷി

Published : Jan 02, 2026, 08:54 AM IST
meenakshi anoop

Synopsis

നടി മീനാക്ഷി അനൂപ് കേരള പൊലീസിനെ യഥാർത്ഥ ജീവിതത്തിലെ ഹീറോകൾ എന്ന് വിശേഷിപ്പിച്ചു. അപരിചിത വഴികളിൽ പൊലീസിൻ്റെ സാന്നിധ്യം ആശ്വാസവും സുരക്ഷിതത്വവും നൽകുന്നുവെന്ന് അവർ പറഞ്ഞു.

കേരള പൊലീസിനെ പ്രശംസിച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. തന്റെ മനസിൽ പൊലീസുകാർക്കുള്ള സ്ഥാനം വളരെ വലുതാണെന്നും റിയൽ ഹീറോസ് ഇൻ റിയൽ ലൈഫ് ആണെന്നും പുതുവത്സര ആശംസ അറിയിച്ചു കൊണ്ട് മീനാക്ഷി കുറിച്ചു. പരിചയമില്ലാത്ത വഴികളിൽ ഒരു പൊലീസ് ജീപ്പ് കാണുമ്പോൾ ആശ്വാസമാണെന്നും "ഭയപ്പെടേണ്ട ഞങ്ങൾ നിങ്ങളോട് കൂടെ " എന്നാണത് പറയാതെ പറയുന്നതെന്നും മീനാക്ഷി പറയുന്നു. ആധുനിക ഉപകരണങ്ങളും വാഹനങ്ങളുമൊക്കെ സേനയ്ക്കുണ്ടായാൽ നമ്മുടെ പൊലീസ് സ്കോട്ട്ലൻഡ് യാർഡിനോട് പോലും കിടപിടിക്കുമെന്നും മീനാക്ഷി പറയുന്നുണ്ട്.

മീനാക്ഷി അനൂപിന്റെ വാക്കുകൾ ചുവടെ

പൊലീസിൻ്റെ .. 'വഴിയെ' പോകുന്നവർ

ആദ്യമെ എല്ലാ പൊലീസ്ഉദ്യോഗസ്ഥർക്കും ഹൃദയപൂർവ്വം എൻ്റെ പുതുവത്സരാശംസകൾ. എൻ്റെ മനസ്സിൽ നിങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ്. 'റിയൽ ഹീറോസ് ഇൻ റിയൽ ലൈഫ്'.. സിനിമകളിലേതുപോലെ റീ ടേക്കോ, ആക്ഷനുകളിൽ ഡ്യൂപ്പോ ഇല്ലാത്തവർ.  പലപ്പോഴും ഷൂട്ട് കഴിഞ്ഞ് ഏറെ രാത്രിയാവുമ്പോൾ പ്രത്യേകിച്ച് ദൂരയാത്രകളിൽ തുറന്നിരിക്കുന്ന അപൂർവ്വം ചില കടകളിൽ കയറി ചോദിക്കാറുണ്ട് ഈ വഴി പോയാൽ പോലീസുണ്ടാവുമോ .. അതു പക്ഷെ പൊലീസ് ഇല്ലാത്ത വഴിക്ക് പോവാനല്ല ഉള്ള വഴിക്ക് ധൈര്യമായി ആത്മ വിശ്വാസത്തോടെ സുരക്ഷിതമായി പോവാനാണ്.. പലപ്പോഴും 'ഗൂഗിൾ മാപ്പ്' വെച്ച് വീട് പിടിക്കാൻ ശ്രമിക്കുമ്പോൾ പരിചയമില്ലാത്ത വഴികളിൽ ഒരു പോലീസ് ജീപ്പ് കാണുമ്പോഴുള്ള ഒരു അനുഭവം അതൊരാശ്വാസമാണ് .. "ഭയപ്പെടേണ്ട ഞങ്ങൾ നിങ്ങളോട് കൂടെ " എന്നാണത് പറയാതെ പറയുന്നത് ... രാത്രികളിൽ അവർ ഉറങ്ങാതിരിക്കുന്നത് നമുക്ക് സുഖമായുറങ്ങാനും കൂടിയാണ് .. ക്രിസ്മസിനും ..പെരുന്നാളിനും .. ഓണത്തിനും .. പുതുവർഷത്തിനും ..ഒക്കെയും ഇവർ ഡ്യൂട്ടിയിലായിരിക്കുമ്പോൾ .. അവരുടെ വീട്ടിലും അച്ഛനുമമ്മയും മക്കളും സഹോദരങ്ങളുമൊക്കെ അവരെ 'മിസ്' ചെയ്യുന്നുണ്ടാവും... ഇവർക്കും സങ്കടമുണ്ടാവില്ലേ എന്നും വിഷമത്തോടെ ചിന്തിച്ചു പോവുന്നു... പലപ്പോഴും വാഹന പരിശോധനയ്ക്കായി വണ്ടി നിർത്തുമ്പോൾ ഒരു പുഞ്ചിരിയോടെ ഞാൻ പറയാറുണ്ട് "ഹലോ സർ മീനാക്ഷിയാണ്." അവരും പുഞ്ചിരിയോടെ തിരിച്ചും വിഷ് ചെയ്യും... അത് പക്ഷെ ഞങ്ങളുടെ വാഹനം പരിശോധനയിൽ നിന്നും ഒഴിവാക്കിക്കൊണ്ടുമല്ല .. അതെ കുഴപ്പക്കാരല്ലാത്തവർക്ക് ... കുഴപ്പക്കാരല്ല ... .'മൃദു ഭാവേ... ദൃഡ കൃത്യേ'...സ്നേഹിതരാണവർ ...ഈയിടെയിറങ്ങിയ റോന്ത് എന്ന യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയ പോലീസ് ചിത്രം അവരുടെ ജീവിതവും.. വിഷമങ്ങളും ..സങ്കടങ്ങളും .. അവരുടെ ശമ്പളത്തിലൊതുക്കാൻ ശ്രമിക്കുന്ന ജീവിത പ്രാരാബ്ദങ്ങളും... അന്ത:സംഘർഷങ്ങളും.. ഒക്കെ അവരെ മനസ്സിലങ്ങനെ അതുല്യരാക്കുകയാണ്.. അവരുടെ മാർഗ്ഗത്തിൽ സംഭവിക്കുന്ന രാഷ്ട്രീയക്കാരുടെ ഇടപെടലും ഈഗോ കളും ഒക്കെ വിഷമിപ്പിക്കുന്നുമുണ്ട്.. പലപ്പോഴും നാനാപാടും വരുന്ന മുൻ പിൻ നോക്കാതെയുള്ള വിമർശനങ്ങളുമൊക്കെ നമ്മുടെ പൊലീസ് സേനയുടെ ആത്മവിശ്വാസവും... ആത്മവീര്യവുമൊക്കെ കെടുത്തിക്കളയുമോയെന്ന് ഭയപ്പാടുമുണ്ട് .. അങ്ങനെ സംഭവിച്ചാൽ പിന്നീട് നാമമാരുത്തരുമാവും ഭയപ്പെടേണ്ടി വരിക... ഇത്തരം പ്രശ്നങ്ങളൊക്കെയും മറിക്കടക്കാനായാൽ .. ആധുനിക ഉപകരണങ്ങളും വാഹനങ്ങളുമൊക്കെ നമ്മുടെ പോലീസ് സേനയ്ക്കുണ്ടായാൽ നമ്മുടെ 'പൊലീസ്' സ്കോട്ട്ലൻഡ് യാർഡിനോട് പോലും കിടപിടിക്കും നിശ്ചയം ..ഹൃദയപൂർവ്വം പൊലീസിലെ നിങ്ങളോരുരുത്തർക്കും ഈ പുതുവർഷപ്പിറവിയിൽ ഹൃദയം തൊട്ടൊരു സല്യൂട്ട്.

PREV
Read more Articles on
click me!

Recommended Stories

'കോടതിയിൽ എന്റെ ശബ്ദം കേട്ടില്ല, വേദന മനസിലാക്കിയില്ല, പ്രതി സ്വതന്ത്രനായി നടക്കുന്നു'; ജസീല പർവീൺ
'മാന്യതയുണ്ടെങ്കിൽ മാപ്പു പറയണം..'; അധിക്ഷേപ പരാമർശം നടത്തിയയാൾക്കെതിരെ ശ്രീലക്ഷ്മി അറക്കൽ