'അത്തരമൊരു ഇമോഷൻ നേഹയിൽ കാണാൻ കഴിഞ്ഞില്ല..'; വിലയിരുത്തലുമായി അഖിൽ മാരാർ

Web Desk   | ANI
Published : Nov 20, 2026, 03:40 PM IST
Neha Bigg Boss Malayalam

Synopsis

ബിഗ് ബോസ് സീസൺ 8-ലെ താഷി-നേഹ പ്രണയത്തിൽ നേഹയുടെ പെരുമാറ്റത്തെ വിമർശിച്ച് അഖിൽ മാരാർ.

ബിഗ് ബോസ് മലയാളം സീസൺ 8 ലെ പ്രേക്ഷകർ അടുത്തിടെയായി ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് താഷി-നേഹ പ്രണയം. ഇൻഫ്ളുവൻസർ എന്ന ലേബലിലാണ് നേഹ ബിഗ് ബോസിൽ എത്തിയതെങ്കിൽ ബിഗ് ബോസിനു മുന്നോടിയായി കോമണേഴ്സിനു വേണ്ടി നടത്തിയ അഗ്നിപരീക്ഷയിലൂടെയാണ് താഷി ഈ സീസണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിഗ് ബോസ് വീട്ടിൽ നേഹയും താഷിയും തമ്മിലുള്ള അടുപ്പം പുറത്ത് വലിയ ചർച്ചകൾക്ക് കാരണമായതിനു പിന്നാലെ നേഹയുടെ മാതാപിതാക്കളും ബിഗ് ബോസിലെത്തിയിരുന്നു.

താഷിയോടുള്ള നേഹയുടെ അടുപ്പം തങ്ങൾക്ക് ഇഷ്ടമല്ലെന്ന രീതിയിലാണ് മാതാപിതാക്കൾ സംസാരിച്ചത്. താൻ വീട്ടിൽ ചെയ്യരുതെന്ന് പറഞ്ഞ കാര്യം തന്നെ നേഹൃചെയ്തില്ലേ എന്നായിരുന്നു ഉമ്മയുടെ ചോദ്യം. താഷിയെ ഇഷ്ടമാണെന്നും എന്നാൽ ഇക്കാര്യം സ്വന്തം വീട്ടുകാരെ ബോധ്യപ്പെടുത്താനായിരിക്കും തന്റെ ശ്രമമെന്നും നേഹ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നേഹയുടെ പെരുമാറ്റത്തിൽ തനിക്ക് തോന്നിയ ചില കാര്യങ്ങൾ തുറന്നുപറയുകയാണ് ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയായ അഖിൽ മാരാർ.

ഈ ആഴ്ച താഷി പുറത്തുപോകാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കുമ്പോൾ നേഹയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ച വൈകാരിക പ്രതികരണം കണ്ടില്ലെന്ന് അഖിൽ മാരാർ പറയുന്നു. ''താഷി പുറത്തുപോകുമെന്ന ചിന്തയുടെ ചെറിയൊരു ശതമാനം വൈകാരികമായെങ്കിലും നേഹയിൽ കാണേണ്ടതായിരുന്നു. കുറഞ്ഞപക്ഷം ഈ ആഴ്ച താഷി പുറത്തായേക്കുമെന്ന ചിന്തയെങ്കിലും നേഹയിലേക്ക് എത്തണമായിരുന്നു. എന്നാൽ അത്തരമൊരു ഇമോഷൻ നേഹയിൽ കാണാൻ കഴിഞ്ഞില്ല. യഥാർഥ പ്രണയമാണെങ്കിൽ അത് മാനസികമായും ശാരീരികമായും രണ്ടുപേരെ പരസ്പരം ബന്ധിപ്പിക്കും. മറ്റുള്ളവർ എന്തു കാണുന്നു, എന്തു ചിന്തിക്കുന്നു എന്നതിലുപരി ചില സാഹചര്യങ്ങളിൽ സ്വന്തം വികാരങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. ഹൗസിനുള്ളിലെ ഇരുവരുടെയും വൈകാരികമായ ഇടപെടലുകളിൽ എവിടെയെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ അത് താഷിയിലാണെന്നാണ് തനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. താഷി പുറത്തിറങ്ങുമ്പോൾ എന്റെ വാക്കുകൾ കേൾക്കുന്നുണ്ടെങ്കിൽ ഒരുപാട് ചിന്തിക്കണം'', ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

പുരുഷ കേന്ദ്രീകൃത പരമ്പരയുമായി ഏഷ്യാനെറ്റ്; 'കിരീടം– വിൽക്കപ്പെട്ട സ്വപ്നങ്ങൾ' ഡിസംബർ 14 മുതല്‍
'ബ്ലോക്ക് ചെയ്തപ്പോൾ അൺഫോളോ ആയിപ്പോയതാണ്'; വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് റോബിൻ