'കൈവിട്ടുപോയ കേക്കിനു ശേഷം വീണ്ടുമൊന്നിച്ചൊരു പിറന്നാൾ..'; ചിത്രങ്ങൾ പങ്കുവെച്ച് അമേയയും ജിഷിനും

Published : Sep 25, 2026, 08:38 PM IST
Ameya Nair, Jishin Mohan

Synopsis

ടെലിവിഷൻ താരമായ അമേയ നായർ തന്റെ ജന്മദിനം ആഘോഷിച്ചു. ഏറെ നാളത്തെ ലിവിങ്ങ് ടുഗെദറിനു ശേഷം അടുത്തിടെയാണ് നടൻ ജിഷിൻ മോഹനെ അമേയ വിവാഹം ചെയ്തത്. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ തന്നെ ശക്തയാക്കിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് അമേയ സമൂഹമാധ്യമങ്ങളിൽ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്.

മലയാളികൾക്ക് പ്രിയങ്കരിയായ ടെലിവിഷൻ താരമാണ് അമേയ നായർ. അടുത്തിടെയാണ് നടൻ ജിഷിൻ മോഹനെ അമേയ വിവാഹം ചെയ്തത്. ഏറെ നാളത്തെ ലിവിങ്ങ് ടുഗെദറിനു ശേഷമായിരുന്നു വിവാഹം. ഫോട്ടോഷൂട്ടും മോഡലിങ്ങുമൊക്കെയായി സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് അമേയ. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. വെള്ള നിറത്തിലുള്ള ഗൗൺ ധരിച്ച്, പിറന്നാൾ കേക്ക് കയ്യിൽ പിടിച്ചുകൊണ്ടു നിൽക്കുന്ന ചിത്രങ്ങളും അമേയ പങ്കുവെച്ചിട്ടുണ്ട്.

"എന്റെ ജന്മദിനമായ ഇന്ന്, എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ എന്നെ ശക്തയാക്കിയതിനും, ക്ഷമയോടെ എല്ലാം അഭിമുഖീകരിക്കാൻ ധൈര്യം തന്നതിനും ഞാന്‍ എന്നോട് തന്നെ നന്ദി പറയുകയാണ്. ഈ വര്‍ഷം പല കാര്യങ്ങളും നടന്നു. എന്നെത്തന്നെ എപ്പോഴും മെച്ചപ്പെടുത്താന്‍ അവസരങ്ങള്‍ നല്‍കിയതിന് ഞാന്‍ ദൈവത്തോട് നന്ദിയുള്ളവളാണ്. എനിക്ക് എന്റെ ജന്മദിനാശംസകള്‍", എന്നാണ് ചിത്രങ്ങൾക്കൊപ്പം അമേയ കുറിച്ചത്. "എന്റെ കഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്, അതിന്റെ തൂലിക എന്റെ കയ്യിലാണ്" എന്നാണ് മറ്റൊരു പോസ്റ്റിൽ അമേയ കുറിച്ചത്.

അമേയക്ക് പിറന്നാളാശംസകൾ നേർന്ന് ജിഷിനും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. "3 വർഷം മുൻപ് ഞങ്ങളൊരുമിച്ച് ഒരു കേക്ക്കട്ട് ചെയ്തു. അത് കൈവിട്ടുപോയി വൈറൽ ആയി. ഞങ്ങളുടെ ഫസ്റ്റ് കേക്ക് കട്ട്. അതുകൊണ്ട് പിന്നീട് ഒരുമിച്ചൊരു കേക്ക് കട്ട് ചെയ്യാൻ ഇതുവരെ പറ്റിയില്ല. എല്ലാം ചേർത്ത് ഇത്തവണ അവൾടെ പിറന്നാൾ ഞങ്ങൾ കളർ ആക്കിട്ടുണ്ട്. ആദ്യത്തെ കേക്ക് കട്ടിനു ശേഷം വന്ന പിന്നത്തെ വർഷം എന്റെ ചേട്ടൻ പോയിട്ട് ഒരു വർഷം തികഞ്ഞിരുന്നില്ല, കഴിഞ്ഞ വർഷം ഞാൻ ബിഗ്ബോസിൽ ആയിരുന്നു അപ്പോളും പറ്റിയില്ല, ഈ വർഷം അവൾ എന്റെ ഭാര്യയും ആയി. അതോണ്ട് ഈ വർഷം ഒന്നിനും ഒരു കുറവ് വരുത്തിയില്ല. ഞങ്ങളൊരുമിച്ച് എല്ലാം ഭംഗിയാക്കി. ജീവിതമെന്ന മനോഹര യാത്രയിൽ ഒപ്പം ചേർന്ന എന്റെ ബാർബി ഡോളിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.. രസകരമായ വീഡിയോസ് പിന്നാലെ വരുന്നുണ്ട്" എന്നാണ് അമേയക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ജിഷിൻ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'കോടതി ഉത്തരവിൽ ഒരുപാട് സന്തോഷം, സാധാരണ പൗരന് പോലീസ് സ്റ്റേഷനിൽ പോയാൽ നീതി കിട്ടില്ല എന്നത് കഷ്ടം'; പ്രതികരണവുമായി അൻസിബ
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി രേണു സുധി; വീഡിയോയുമായി കുടുംബം