'അവനെ സ്നേഹിച്ചതു പോലെ ഞാൻ എന്നെ സ്നേഹിച്ചിട്ടില്ല'; മുൻ കാമുകനെക്കുറിച്ച് ഏയ്ഞ്ചലിന്‍

Published : Sep 25, 2025, 03:57 PM IST
angeline maria about her ex boy friend

Synopsis

ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം ഏയ്ഞ്ചലിന്‍ മരിയ തന്‍റെ പ്രണയത്തകർച്ചയെക്കുറിച്ച്  തുറന്നുപറയുന്നു. ലിവ് ഇൻ റിലേഷനിലായിരുന്ന കാമുകനുമായി പിരിഞ്ഞതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് ഏയ്ഞ്ചലിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥികളില്‍ ഒരാൾ ആയിരുന്നു ഏയ്ഞ്ചലിന്‍ മരിയ. സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്നു പേരിട്ടിരുന്ന സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയും ഏയ്ഞ്ചലിന്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് തന്റെ ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ചുകൊണ്ട് ഏഞ്ചലിൻ എത്തിയത്. ഇതേത്തുടർന്ന് സ്വന്തം വീട്ടിൽ വെച്ച് പിതാവുമായി ഉണ്ടായ വഴക്കും ഇൻസ്റ്റഗ്രാം ലൈവിലൂടെ ഏഞ്ചലിൽ കാണിച്ചിരുന്നു. ഇപ്പോളിതാ പ്രണയം തകർന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഏയ്ഞ്ചലിൻ. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ.

''2021 ലാണ് ഞാനും അവനും പരിചയപ്പടുന്നത്. ആ സമയത്ത് അവന്റെ ഡിവോഴ്സ് കേസിന്റെ കാര്യങ്ങൾ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് പുള്ളിയുമായി പേഴ്സണലി കണക്ഷനായി. പിന്നെ ഒരു വർഷമൊക്കെ കഴിഞ്ഞപ്പോൾ എനിക്ക് ഇഷ്ടം തോന്നിത്തുടങ്ങി. ഡിവോഴ്സ് സമയത്ത് അവന് ഡിപ്രഷൻ പോലെയായിരുന്നു. 2023 ലാണ് ഞാൻ ഇഷ്ടം തുറന്നു പറയുന്നത്. പിന്നീട് ഞങ്ങൾ ലിവ് ഇൻ റിലേഷനിലായി. ബിഗ് ബോസിൽ ഞാൻ ശുപ്പൂട്ടൻ എന്ന് പറഞ്ഞിരുന്നത് അവനെക്കുറിച്ചാണ്. അവനെ സ്നേഹിച്ചതു പോലെ ഞാൻ എന്നെ സ്നേഹിച്ചിരുന്നില്ല'', ഏഞ്ചലിൻ പറഞ്ഞു.

പിന്നീട് മുൻ കാമുകനുമായും കാമുകന്റെ കുടുംബാംഗങ്ങളുമായും ചില പ്രശ്നങ്ങൾ ഉണ്ടായതായും ഏഞ്ചലിൻ പറഞ്ഞു. ഒരിക്കൽ അയാളുടെ വീട്ടിൽ വെച്ചും പ്രശ്നമുണ്ടായതായും ഏയ്ഞ്ചലിൻ പറയുന്നു. ''വഴക്കിനിടെ അവിടെയുണ്ടായിരുന്ന പൂച്ചട്ടി ഞാൻ എറിഞ്ഞ് പൊട്ടിച്ചു. രണ്ട് മാസം കഴിഞ്ഞ് അവന്റെ മമ്മി ആത്മഹത്യ ചെയ്തു. സാമ്പത്തിക പ്രശ്നമായിരുന്നു കാരണം. ഞാൻ വീട്ടിൽ ചെന്ന് പ്രശ്നമുണ്ടാക്കിയതാണ് കാരണമെന്ന് ചിലർ പറഞ്ഞു. എന്നാൽ, നീ കാരണമല്ല അമ്മയ്ക്ക് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നെന്ന് അവൻ എന്നോട് പറഞ്ഞു. പിന്നീട് ഞങ്ങൾക്കിടയിലുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് ബന്ധം പിരിഞ്ഞു'', ഏയ്ഞ്ചലിൻ കൂട്ടിച്ചേർത്തു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആറ് മാസത്തിന് ശേഷം പ്രിയപ്പെട്ടയാള്‍ അരികെ'; സന്തോഷം പങ്കുവച്ച് മാളവിക
'ഈ ബന്ധം നീളില്ലെന്ന് പലരും പറ‍ഞ്ഞു, ചിരി മങ്ങാതെല്ലാം കടന്നുപോയി'; സന്തോഷം പങ്കിട്ട് യമുനാ റാണി