
ലെഗസി വീക്കിന്റെ ഭാഗമായി ബിഗ് ബോസിലെത്തിയ അനുമോളും ഇത്തവണത്തെ മൽസരാർത്ഥികളിൽ ഒരാളുമായ നോബിയും തമ്മിൽ ഹൗസിനുള്ളിൽ വെച്ചു നടന്ന വാക്തർക്കം വലിയ ചർച്ചയായിരുന്നു. നോബിക്ക് ചൊറിയൻ എന്ന ടാഗ് ആണ് അനുമോൾ നൽകിയത്. പിആറിനെച്ചൊല്ലിയും ഇരുവരും തമ്മിൽ വാക്പോര് ഉണ്ടായിരുന്നു. ഇപ്പോഴിതാ ഭർത്താവ് ഭുവനേഷിന്റെ യൂട്യൂബ് ചാനലിൽ ഇതേക്കുറിച്ചെല്ലാം സംസാരിക്കുകയാണ് അനുമോൾ. ബിഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് നോബി തന്നെ കാണാൻ ശ്രമിച്ചതായി ഒരു സുഹൃത്ത് വഴി താൻ അറിഞ്ഞിരുന്നതായും അനു പറയുന്നു.
''ബിഗ് ബോസ് ഹൗസില്‍ എല്ലാവരെയും ചൊറിഞ്ഞു കൊണ്ടാണ് നോബി ഗെയിം കളിക്കുന്നത്, ഇല്ലാത്ത ലവ് ട്രാക്ക് പിടിച്ച് ഒരു പെണ്‍കുട്ടിയെ പുറത്താക്കുകയും ചെയ്തു. അതുകൊണ്ട് മാത്രമല്ല, താന്‍ ഹൗസിലേക്ക് കയറുന്നതിന് മുന്‍പ് നോബി എന്നെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു, പി ആര്‍ കൊണ്ടാണ് ഞാന്‍ ജയിച്ചത്, സിംപതി വോട്ടാണ് എനിക്ക് കിട്ടിയത് എന്നൊക്കെ. അതുകൊണ്ടാണ് നോബിയെ തിരഞ്ഞെടുത്തത്. ഞാന്‍ പിആര്‍ വോട്ട് നേടിയാണ് ജയിച്ചത്, സിംപതി വോട്ട് വാങ്ങി എന്നൊക്കെ പറയുന്ന ആള്‍ ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് എന്നെ കാണാനും എന്നോട് സംസാരിക്കാനും ശ്രമിച്ചിരുന്നു. കൊച്ചിയിലുള്ള എന്റെ ഒരു ഫ്രണ്ട് വഴി എന്തൊക്കെയാണ് കാര്യങ്ങള്‍ എന്ന് അന്വേഷിക്കാനാണ് സംസാരിക്കാന്‍ ശ്രമിച്ചത്. ഞാന്‍ പിആര്‍ വര്‍ക്ക് കൊണ്ട് വോട്ട് വാങ്ങിയതാണെങ്കില്‍ എന്തിനാണ് അയാള്‍ എന്നെ കാണാന്‍ ശ്രമിച്ചത്?
ബിഗ് ബോസ് പോലൊരു ഷോയിലേക്ക് പോകുമ്പോള്‍ പിആര്‍ വേണം. പക്ഷേ അത് മറ്റാരെയും അറ്റാക്ക് ചെയ്യാനല്ല, നമ്മളുടെ വീഡിയോകള്‍ ഉണ്ടാക്കാനും, അത് പ്രമോട്ട് ചെയ്യാനുമാണ്. പിആര്‍ കൊണ്ട് മാത്രം ഒരാള്‍ ജയിക്കുകയുമില്ല. പതിനാറ് ലക്ഷം വോട്ട് കിട്ടിയാണ് ഞാന്‍ ജയിച്ചത്, ഈ പതിനാറ് ലക്ഷം വോട്ടും പിആര്‍ കൊടുത്ത്, കാശ് കൊടുത്ത് എനിക്ക് വാങ്ങാന്‍ കഴിയുമോ?. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ എങ്ങനെ ജയിച്ചതാണ് എന്നെനിക്കറിയാം'', അനുമോൾ വീഡിയോയിൽ പറഞ്ഞു.