'തെറി വാങ്ങിയാലും കൊടുത്താലും ഒരു പ്രശ്നവുമില്ല..'; ബിഗ് ബോസിൽ പോകുന്നതിനു മുൻപുള്ള വീഡിയോയുമായി അനുമോളും ഭർത്താവും

Published : Nov 14, 2026, 05:44 PM IST
Anumol

Synopsis

ബിഗ് ബോസ് 'ലെഗസി വീക്കി'ൽ പങ്കെടുക്കാൻ കഴിഞ്ഞ സീസൺ വിജയി അനുമോൾ വീണ്ടുമെത്തി. ഇതിന് മുന്നോടിയായുള്ള സംഭാഷണങ്ങളും തിരിച്ചെത്തിയ ശേഷമുള്ള അനുഭവങ്ങളും ഭർത്താവ് ഭുവനേഷ് വീഡിയോയിലൂടെ പങ്കുവെച്ചു.

‌മുൻ സീസണുകളിലെ ചില വിജയികളും മൽസരാർത്ഥികളും ഷോയിലെത്തുന്ന ലെഗസി വീക്ക് ബിഗ് ബോസിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബിഗ്ബോസ് ഹൗസിലെത്തിയവരിലൊരാൾ കഴിഞ്ഞ സീസണിലെ വിന്നറായ അനുമോൾ ആയിരുന്നു. ഇതേക്കുറിച്ചാണ് അനുമോളുടെ ഭർത്താവ് ഭുവനേഷിന്റെ പുതിയ വീഡിയോ. ബിഗ് ബോസിലേക്ക് വീണ്ടും പോകാനിറങ്ങതും അതിനു മുൻപ് ഇരുവരും തമ്മിലുള്ള സംഭാഷണവും പോയിട്ട് തിരികെ വന്നതിനു ശേഷം അനുമോൾക്ക് പറയാനുള്ളതുമെല്ലാം ഭുവനേഷ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തെറി വാങ്ങാതെ തിരിച്ചു വന്നാൽ മതി എന്നാണ് ബിഗ് ബോസിലേക്ക് വീണ്ടും പോകാനിറങ്ങുന്ന അനുമോളോട് ഭുവനേഷ് ആദ്യമായി പറയുന്നത്. തെറി വാങ്ങിയാലും തെറി കൊടുത്താലും തനിക്ക് ഒരു പ്രശ്നവുമില്ല എന്നാണ് അനു ഇതിനു കൊടുത്ത മറുപടി. ''എനിക്ക് തന്ന ജോലി ഞാൻ ചെയ്യും. അവർ ചുമ്മാതല്ല വിളിക്കുന്നത്. ടിആര്‍പിയ്ക്ക് വേണ്ടിയാണ്, അപ്പോള്‍ അതിന് ആവശ്യമായ കോണ്ടന്റ് നമ്മള്‍ കൊടുക്കണം. പ്രേക്ഷകർക്ക് എന്താണ് വേണ്ടത്, അവർക്ക് എന്തു കാണാനാണോ താത്പര്യം, അതാണ് അവിടെ കൊടുക്കേണ്ടത്'', എന്നും അനുമോൾ കൂട്ടിച്ചേർത്തു. നോക്കി സംസാരിക്കണം, അല്ലെങ്കിൽ എയറിൽ പോകും എന്നാണ് ഭുവനേഷ് വീണ്ടും അനുവിനോട് പറയുന്നത്. ശരി, ‍ഞാൻ മുഖത്തു തന്നെ നോക്കി സംസാരിക്കാം എന്ന് അനുമോൾ ഇതിന് തമാശരൂപേണ മറുപടിയും നൽകുന്നുണ്ട്.

അനുമോള്‍ ഇല്ലാതെയിരിക്കുമ്പോള്‍ വല്ലാതെ മിസ്സിങ് അനുഭവപ്പെടുന്നതായും ഭുവന്‍ പറയുന്നുണ്ട്. ''വീട്ടിലുള്ളപ്പോള്‍ എപ്പോഴും, ഭുവാ ഭുവാ എന്ന് വിളിച്ചുകൊണ്ട് നടക്കും, വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇറിട്ടേഷന്‍ തോന്നുമെങ്കിലും ആ വിളി കേള്‍ക്കാതിരിക്കുമ്പോള്‍ മിസ്സിങ് ഫീലാകുന്നു'', എന്നും ഭുവനേഷ് കൂട്ടിച്ചേർത്തു. ബിഗ് ബോസിലേക്ക് പോയി വന്നപ്പോള്‍ പഴയത് പലതും ഓര്‍മ വന്നു എന്ന് അനുമോള്‍ തിരിച്ചു വന്നതിന് ശേഷം പറയുന്നുണ്ട്. തങ്ങള്‍ നൂറ് ദിവസം നിന്ന വീട് തന്നെയാണതെന്നും ഇന്റീരിയറിൽ, ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ വരുത്തിയുള്ളൂ എന്നും അനുമോൾ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

'കേരളത്തിൽ ഇത് പ്രതീക്ഷിച്ചില്ല, ഡൽഹി സമരത്തിൽ പങ്കെടുത്തവർ തന്നെ ഇത് ചെയ്യുന്നു..'; പ്രതിഷേധിച്ച് രഞ്ജിനി ഹരിദാസ്
'ബുദ്ധിമാനായിട്ട് കളിക്കുന്ന ഒരു അഭിനേതാവ്'; നോബിയുടെ പല ലുക്കുകളെ കുറിച്ച് എൽദോ