എല്ലാവരുമുള്ള ലോകത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ ചിലർ വെറുപ്പ് പടർത്തുന്നു; അശ്വതി ശ്രീകാന്ത്

Published : Oct 16, 2025, 06:28 PM IST
Aswathi Sreekanth

Synopsis

കുട്ടികളുടെ വൾനറബിളായിട്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിനെതിരെ അശ്വതി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. കുട്ടികള്‍ കരയുമ്പോഴും വാശിപിടിക്കുമ്പോഴുമൊക്കെ വീഡിയോ എടുക്കാന്‍ ശ്രമിക്കാതെ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കണമെന്ന് അശ്വതി പറഞ്ഞു.

മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പേരന്റിങ്ങിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കുന്നയാൾ കൂടിയാണ് ഒരു ലൈഫ് കോച്ച് കൂടിയായ അശ്വതി.

കുട്ടികളുടെ വൾനറബിളായിട്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിനെതിരെ അശ്വതി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. കുട്ടികള്‍ കരയുമ്പോഴും വാശിപിടിക്കുമ്പോഴുമൊക്കെ വീഡിയോ എടുക്കാന്‍ ശ്രമിക്കാതെ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കണം എന്നും ആ ഇമോഷൻ റെഗുലേറ്റ് ചെയ്യാൻ സഹായിക്കണം എന്നുമാണ് അശ്വതി വീഡിയോയിൽ പറഞ്ഞത്. എന്നാല്‍ ഈ വീഡിയോ ചില പ്രശസ്ത യൂട്യൂബേഴ്സിന് എതിരെയുള്ള വീഡിയോ ആണെന്ന് ചില യൂട്യൂബര്‍മാര്‍ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ ആരെയും ലക്ഷ്യം വെച്ചല്ല താൻ വീഡിയോ ചെയ്തതെന്നും തന്റെ വീഡിയോ ചിലർ തെറ്റായ രീതിയിലാണ് പ്രചരിപ്പിച്ചതെന്നും അശ്വതി പുതിയ വീഡിയോയിൽ പറയുന്നു.

''മറ്റാരെയും പ്രത്യേകം പരാമര്‍ശിച്ചിട്ടല്ല ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ എന്റെ കുഞ്ഞുങ്ങളെ സമൂഹ മാധ്യമങ്ങളില്‍ കാണിച്ചിട്ടില്ല എന്നല്ല അതിനർ‌ത്ഥം. എന്റെ കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ കാണിച്ചിട്ടുണ്ട്. അവരുടെ വളരെ പ്രൈവറ്റായ കാര്യങ്ങള്‍ പങ്കുവെക്കുന്നത് സൂക്ഷിച്ചുവേണം എന്നാണ് ഞാന്‍ റീലിലൂടെ പറയാന്‍ ഉദ്ദേശിച്ചത്. ഒരു ബോധവല്‍കരണം എന്ന നിലയില്‍ ചെയ്ത വീഡിയോ വളച്ചൊടിച്ച് മറ്റൊരു രീതിയില്‍ പലയിടത്തും കാണാനിടയായി. എന്റെ ചിത്രവും പ്രശസ്തയായ മറ്റൊരു സെലിബ്രിറ്റി ഇന്‍ഫ്‌ളുവന്‍സറുടെ ചിത്രങ്ങളും വെച്ചിട്ട് ഞാന്‍ അവര്‍ക്കെതിരെ സംസാരിച്ചു എന്ന തരത്തില്‍ ക്യാപ്ഷനിട്ട് ചിലര്‍ പ്രചരിപ്പിച്ചു. എല്ലാവരും ഉള്‍ക്കൊള്ളുന്ന ഒരു ലോകത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. എന്നാൽ ചിലർ ഇവിടെ വെറുപ്പ് പടർത്തുകയാണ്. ആരെയും ലക്ഷ്യമിട്ട് കണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരാളല്ല ഞാന്‍. മറ്റൊരാളെ അപമാനിക്കാനോ അവരെ ചോദ്യം ചെയ്യാനോ ഞാനാരുമല്ല. ഇതൊരു ഹേറ്റ് കാമ്പെയ്‌നായി മാറ്റരുത്'', എന്ന് അശ്വതി വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ