
ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ആളാണ് ഗംഗ എന്ന തിരുവനന്തപുരത്തുകാരി. ബ്യൂട്ടി വ്ലോഗുകൾ ആണ് ഗംഗ കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു ഗംഗയുടെ വിവാഹം. അടുത്ത സുഹൃത്തായിരുന്ന അപ്പു എന്നു വിളിക്കുന്ന വിഷ്ണുവിനെയാണ് ഗംഗ വിവാഹം ചെയ്തത്. ഇപ്പോഴിതാ വിവാഹശേഷം വിഷ്ണുവിനും അമ്മക്കുമൊപ്പം പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഗംഗ. തന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും അതിനോടുള്ള വിഷ്ണുവിന്റെ സമീപനത്തെക്കുറിച്ചും തന്റെ സ്വഭാവത്തെക്കുറിച്ചുമൊക്കെ ഗംഗ സംസാരിക്കുന്നുണ്ട്.
''ഫ്രീം ടൈം കിട്ടുമ്പോള്‍ പട്ടിയുടെയും, പൂച്ചയുടെയുമൊക്കെ കൂടെ പോവാനാണ് ഇഷ്ടം. എന്റെ കിങ്ങിണിയുടെ കൂടെ സമയം ചെലവഴിക്കുന്നത് എനിക്ക് വളരെയധികം ഇഷ്ടമാണ്. വ്ളോഗിന്റെ കാര്യമെടുത്താൽ ബ്യൂട്ടി പ്രൊഡക്ട്‌സ് വീഡിയോ ചെയ്യാനാണ് കൂടുതലിഷ്ടം. വസ്ത്രത്തിന്റെ കാര്യമെടുത്താൽ ഓവര്‍സൈസ് ടീഷര്‍ട്ടിട്ടും ട്രാക്ക് പാന്റും ഇടുന്നതാണ് എനിക്ക് ഏറ്റവുമിഷ്ടം. പക്ഷേ, ഞാന്‍ ടീഷര്‍ട്ടും ജീന്‍സുമൊന്നും ഇടുന്നത് അമ്മയ്ക്കിഷ്ടമില്ല. അതുപോലെ ഇപ്പോൾ പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ്.
ഉറങ്ങുന്നതിനിടെ എന്നെ വിളിച്ചാല്‍ എനിക്ക് ദേഷ്യം വരും. ഞാന്‍ ഉറങ്ങി വരുമ്പോഴായിരിക്കും അപ്പു എന്നെ വിളിച്ച് അമ്പിളീ ഉറങ്ങിയോ എന്ന് ചോദിക്കുക. അപ്പോള്‍ ഞാന്‍ ഭദ്രകാളിയാവും. അതുപോലെ തന്നെ തേയില വെള്ളം വേണോ എന്നൊക്കെ ചോദിക്കും. വിഷമം വരുമ്പോഴും, സന്തോഷം വരുമ്പോഴും കരയുന്ന ആളാണ് ഞാന്‍. ആരെങ്കിലും പറ്റിച്ചു എന്നറിയുമ്പോഴാണ് കൂടുതൽ കരയുന്നത്. എന്റെ സെല്‍ഫ് റെസ്‌പെക്ടിനെ ബാധിക്കുന്ന കാര്യം വന്നാല്‍ ഞാന്‍ വിട്ടുവീഴ്ച ചെയ്യാറില്ല. അവിടെ ഞാൻ പ്രതികരിക്കും'', ഗംഗ വീഡിയോയിൽ പറഞ്ഞു.