'ജാൻമണിയോട് പ്രണയമല്ല, ഒന്നിച്ച് സമയം ചെലവഴിക്കാനിഷ്‍ടം', വെളിപ്പെടുത്തി അഭിഷേക്

Published : Feb 03, 2025, 04:40 PM IST
'ജാൻമണിയോട് പ്രണയമല്ല, ഒന്നിച്ച് സമയം ചെലവഴിക്കാനിഷ്‍ടം', വെളിപ്പെടുത്തി അഭിഷേക്

Synopsis

ജാൻമണി ദാസുമായുള്ള ബന്ധത്തെയും കുറിച്ച് പറയുകയാണ് അഭിഷേക്.

ബിഗ്ബോസിൽ സീസൺ 6 ൽ ശ്രദ്ധിക്കപ്പെട്ട മൽസരാർത്ഥികളായിരുന്നു അഭിഷേക് ജയദീപും ജാൻമണി ദാസും. ഹൗസിനുള്ളിൽ വെച്ച് അധികം സംസാരിച്ചിരുന്നില്ലെങ്കിലും പുറത്തെത്തിയതിനു ശേഷം ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്നു. ഇതിനിടെ, അഭിഷേകും ജാൻമണിയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. ഇവർ ഒരുമിച്ചു നടത്തിയ ഒരു ഫോട്ടോഷൂട്ടിനു ശേഷം അഭ്യൂഹങ്ങൾ ശക്തമാകുകയും ചെയ്‍തു. എന്നാൽ ഇത്തരം വാർത്തകളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഷേക്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

''ജാൻമണി എന്നേക്കാൾ മൂത്തതാണ്, ഒരു ട്രാൻസ്പേഴ്‍സാണ്. ഞങ്ങൾ തമ്മിൽ ആ രീതിയിലുള്ള അട്രാക്ഷൻ ഇല്ല.പക്ഷേ, ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണ്. ജാൻമണി നല്ല തമാശകൾ പറയും. ജാൻമണിയുടെ അടുത്തു പോയാൽ തിരിച്ചു വരുന്നതു വരെ ഞാൻ ചിരിയായിരിക്കും. മൊത്തത്തിൽ ഒരു ഫണ്ണി ക്യാരക്ടറാണ്. അതുകൊണ്ടു തന്നെ അവർക്കൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടമാണ്. കൊച്ചിയിൽ എത്തിയാൽ ഞാൻ കൂടുതൽ സമയവും ജാൻമണിക്കൊപ്പമായിരിക്കും സമയം ചെലവഴിക്കുക. മീഡിയക്ക് രണ്ടു പേർ ഒന്നിച്ച് നടക്കുന്നതു കണ്ടാൽ എങ്ങനെയെങ്കിലും ഒരു കോമ്പോ ഉണ്ടാക്കണം. ആ വാർത്തകൾ വിശ്വസിക്കുന്ന ആളുകളുമുണ്ട്'', അഭിഷേക് പറഞ്ഞു.

ബിഗ്ബോസിനുള്ളിൽ കയറിയപ്പോൾ താൻ ടാർഗറ്റ് ചെയ്‍തിരുന്നയാൾ ജാൻമണി ആയിരുന്നെന്നും അഭിഷേക് പറഞ്ഞു. ''ഹൗസിനുള്ളിൽ വെച്ച് ജാനു എന്നോട് തീരെ സംസാരിക്കാറില്ലായിരുന്നു. പക്ഷേ, പുറത്തിറങ്ങിയതിനു ശേഷം എന്നെ ആദ്യം വിളിച്ചത് ജാൻമണിയാണ്. പിന്നെ ‍ഞങ്ങൾ സുഹൃത്തുക്കളായി'', അഭിഷേക് കൂട്ടിച്ചേർത്തു.

ബിഗ് ബോസ് ആറാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയായാണ് അഭിഷേക് ജയ്ദീപിന്റെ വരവ്. കുറച്ച് ആഴ്ചകൾ മാത്രമേ അഭിഷേക് ഷോയിൽ ഉണ്ടായിരുന്നുള്ളൂ. ഷോയ്ക്കുശേഷം അഭിഷേകിന്റെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടായി. ഗേ ആണെന്ന കാര്യം തുറന്ന് പറഞ്ഞപ്പോൾ വീട്ടുകാർ തന്നെ അംഗീകരിക്കുമോ എന്ന് അഭിഷേക് സംശയിച്ചിരുന്നു. എന്നാൽ അഭിഷേകിനെ മനസിലാക്കി കുടുംബം ഒപ്പം നിൽക്കുകയാണ് ഉണ്ടായത്.

Read More: എങ്ങോട്ടാണ് പൊൻമാന്റെ പോക്ക്?, ശനിയാഴ്‍ചയും ഞായാറാഴ്‍ചയും സംഭവിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്