'സോളോ യാത്ര, പാസ്‌പോർട്ട് പേജുകൾ സ്റ്റാമ്പ് ചെയ്ത് നിറയുന്നത് വലിയൊരു സന്തോഷം' : ഗായത്രി പറയുന്നു

Published : Feb 03, 2025, 03:30 PM IST
'സോളോ യാത്ര, പാസ്‌പോർട്ട് പേജുകൾ സ്റ്റാമ്പ് ചെയ്ത് നിറയുന്നത് വലിയൊരു സന്തോഷം' : ഗായത്രി പറയുന്നു

Synopsis

സിനിമാ-സീരിയൽ താരം ഗായത്രി അരുൺ ബഹ്റിനിൽ അവധിക്കാലം ആഘോഷമാക്കി. സോളോ യാത്രയാണെന്നും പാസ്‌പോർട്ട് പേജുകൾ സ്റ്റാമ്പ് ചെയ്ത് നിറയുന്നത് വലിയൊരു സന്തോഷമാണെന്നും ഗായത്രി പറഞ്ഞു.

ഹ്റിനിൽ അവധിക്കാലം ആഘോഷമാക്കി സിനിമാ-സീരിയൽ താരം ഗായത്രി അരുൺ. ഒറ്റയ്ക്കും സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തോടൊപ്പവുമൊക്കെ ഒരുപാട് യാത്ര ചെയ്യുന്ന വ്യക്തിയാണ് ഗായത്രി. ഇത്തവണത്തേത് സോളോ ട്രാവൽ ആണെന്ന് ഗായത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ''പാസ്‌പോര്‍ട്ട് പേജുകള്‍ സ്റ്റാംപ് ചെയ്ത് നിറയുന്നത് വലിയൊരു സന്തോഷമാണ്'', എന്നും ഗായത്രി കുറിച്ചു.

യാത്ര പ്രമേയമാക്കി ഗായത്രി അരുൺ രചിച്ച 'യാത്രയ്ക്കപ്പുറം' എന്ന പുസ്തകം കഴിഞ്ഞ മാസമാണ് പ്രകാശനം ചെയ്യപ്പെട്ടത്. കോഴിക്കോടു വെച്ചു നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ചായിരുന്നു പ്രകാശനച്ചടങ്ങ് നടന്നത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റക്കും ഗായത്രി നടത്തിയ യാത്രാ ഓർമകളിലൂടെയുള്ള ഒരു സഞ്ചാരമാണ് 'യാത്രയ്ക്കപ്പുറം'. ഡിസി ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

സിനിമാ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി അരുൺ. ഇതിനു മുൻപ് 'അച്ചപ്പം കഥകൾ' എന്ന മറ്റൊരു പുസ്തകവും ഗായത്രി പുറത്തിറക്കിയിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെയും ഗായത്രി തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവെക്കാറുണ്ട്.

പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെയാണ് ഗായത്രി അരുണ്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്. പിന്നീട് സിനിമകളിലും താരം കഴിവ് തെളിയിച്ചു. മകള്‍ക്കൊപ്പം ഉള്ള ഗായത്രിയുടെ യൂട്യൂബ് വീഡിയോസ് എല്ലാം വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. അവതാരക എന്ന നിലയിലും ഗായത്രി ഇതിനകം പ്രശസ്തി നേടിയിട്ടുണ്ട്.  സ്വന്തമായി ഒരു നെയിൽ ആർട്ട് സ്റ്റുഡിയോയും താരം അടുത്തിടെ ആരംഭിച്ചിരുന്നു. സ്വന്തം നാടായ ചേർത്തലയിൽ തന്നെയാണ് സ്റ്റുഡിയോയുടെ പ്രവർത്തനം. ബിസിനസ് ഒരിക്കലും തനിക്ക് വഴങ്ങില്ല എന്നു കരുതിയിരുന്നതാണെന്നും വളരെ പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു പുതിയ സംരംഭത്തിന് പിന്നിലെന്നും ഗായത്രി പറഞ്ഞിരുന്നു. ഗായത്രിയുടെ ഭർത്താവും ഒരു ബിസിനസ്മാനാണ്.

'ഞാൻ ജീവിച്ചിരിക്കുന്നതിന്റെ കാരണം നീ'; ആ സ്പെഷ്യല്‍ ഡേയില്‍ അമ്പിളി ദേവി

'ഞങ്ങൾക്ക് ഒരു മോളെ കിട്ടി'; രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ദേവികയും വിജയ് മാധവും

PREV
click me!

Recommended Stories

'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത
'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ