നയനയെ വീഴ്ത്താൻ അഭിനയതന്ത്രവുമായി കനകയും ഗോവിന്ദനും - പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : Apr 07, 2025, 03:33 PM ISTUpdated : Apr 07, 2025, 04:16 PM IST
നയനയെ വീഴ്ത്താൻ അഭിനയതന്ത്രവുമായി കനകയും ഗോവിന്ദനും - പത്തരമാറ്റ് സീരിയൽ റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

നയനയുടെയും ദേവയാനിയുടെയും കള്ളക്കളി പൊളിക്കാനാണ് കനകയുടെ തീരുമാനം. അതിനായി ഗോവിന്ദനോട് നയനമോളോട് കുറച്ച് കടുപ്പിച്ച് സംസാരിക്കാൻ കനക ആവശ്യപ്പെടുന്നു. നന്ദുവും കട്ടയ്ക്ക് നിന്നോളാമെന്ന് അമ്മയ്ക്ക് ഉറപ്പ് കൊടുക്കുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.

---------------------------------------------

 അമ്മയും അച്ഛനും നന്ദുവും എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നത് കേട്ടാണ് നയന അങ്ങോട്ട് വരുന്നത്. പ്ലാൻ ചെയ്ത പ്രാകാരം നാടകം  തുടങ്ങിക്കോളാൻ കനക കണ്ണുകൊണ്ട് കാണിച്ചു. അങ്ങനെയെങ്കിൽ തുടങ്ങാമെന്ന് ഗോവിന്ദനും. ശെരി ഞങ്ങൾ വിഷയം പറയാം , മോളുടെ അമ്മായിയമ്മ ദേവയാനി തന്നെയാണ് വിഷയം. ഞങ്ങൾ അവിടെ വന്നപ്പോൾ കണ്ടതാണ് ദേവയാനിയ്ക്ക് മോളോടുള്ള ദേഷ്യം. ഒരു മര്യാദയുമില്ലാതെ മോശമായാണ് അവർ നിന്നോട് പെരുമാറിയത് . കല്യാണം കഴിഞ്ഞ് വർഷം 1 ആയി. എന്നിട്ടും അവർക്ക് നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ...ഞാൻ കടിച്ചുപിടിച്ചാണ് അവിടെ നിന്നത്. ഇനി അവർ നിന്നോട് സ്നേഹത്തിൽ പെരുമാറിയാൽ അല്ലാതെ  നീ ഇനി അങ്ങോട്ട് പോകേണ്ട, അല്ല പോണം എന്നാണെങ്കിൽ ശെരി ഞങ്ങളുമായി നിനക്ക് യാതൊരു ബന്ധവും പിന്നെ ഉണ്ടാവില്ല. ഗോവിന്ദൻ പറഞ്ഞു നിർത്തി. 

ഇത് കേട്ടതും നയന ആകെ ഞെട്ടിപ്പോയി . ഇത്രയും കടുത്ത തീരുമാനം വേണോ എന്ന് നവ്യയും അവരോട് ചോദിച്ചു. വേണമെന്നും എത്ര നാളെന്ന് കരുതിയാണ് സഹിക്കുന്നത് എന്നുമാണ് കനക അപ്പോൾ മറുപടി പറഞ്ഞത്. ഒന്നും മറുത്ത് പറയാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല നയന. അമ്മായിയമ്മ ഇപ്പോൾ തന്നോട് സ്നേഹത്തിൽ ആണെന്നും എന്നാൽ അത് ആരുടെ മുന്നിലും വെച്ച് പ്രകടിപ്പിക്കുന്നില്ലെന്നും എങ്ങനെയാണ് നയന പറയുക ...അങ്ങനെ പറഞ്ഞാൽ എല്ലാവരും എല്ലാമറിയില്ലേ...അനന്തപുരിയിൽ എല്ലാവരും ഇതറിഞ്ഞാൽ എന്താവും സ്ഥിതി .അതുകൊണ്ട് നയൻ ഒന്നും മിണ്ടിയില്ല. ഞാൻ അനന്തപുരിയിലേയ്ക്ക് മടങ്ങിപ്പോയാൽ ഇനി നിങ്ങളാരും മിണ്ടില്ലെങ്കിൽ ഞാൻ പോകുന്നില്ലെന്ന് നയന പറഞ്ഞു നിർത്തി .

നവ്യ ഇക്കാര്യം ഉടനെ അഭിയെ വിളിച്ച് പറഞ്ഞു . അഭിയാവട്ടെ നേരെ ജലജയോടും ജാനകിയോടും കാര്യം പറഞ്ഞു. അവർ നേരെ ദേവയാനിയോടും കാര്യം പറഞ്ഞു. നയന ഒരിക്കലും മടങ്ങി വരരുതെന്നാണ് അവരുടെ പ്രാർത്ഥനയെങ്കിൽ എന്ത് ചെയ്തിട്ടാണെങ്കിലും തന്റെ മരുമകളെ ഇങ്ങോട്ട് കൊണ്ടുവരുമെന്ന തീരുമാനത്തിലാണ് ദേവയാനി. ബാക്കി കഥ എന്തായിരിക്കുമെന്ന് നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.

PREV
Read more Articles on
click me!

Recommended Stories

'ബിഷപ്പിന്‍റെ വോയിസ് റെക്കോർഡ് എന്‍റെ കയ്യില്‍ ഉണ്ട്, ആവശ്യം വന്നാല്‍ പുറത്തുവിടും'; രേണു സുധി
'ബാഹുബലി ക‌ണ്ടതിന്റെ ഹാങ് ഓവറാണ്'; ഇന്ത്യയിൽ രാജഭരണം വരണമെന്ന് ഷിയാസ്, ട്രോൾ പൂരം