ഒടുവിൽ വിജയം കണ്ടെത്തി സച്ചിയുടെ ബിരിയാണി തന്ത്രം- ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

Published : Jun 04, 2025, 02:13 PM ISTUpdated : Jun 04, 2025, 02:55 PM IST
ഒടുവിൽ വിജയം കണ്ടെത്തി സച്ചിയുടെ ബിരിയാണി തന്ത്രം- ചെമ്പനീർ പൂവ് സീരിയൽ  റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

തനിയ്ക്ക് ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് വാശിപിടിച്ചിരിക്കുകയാണ് ചന്ദ്ര. അങ്ങനെയെങ്കിൽ ഇപ്പൊ ശെരിയാക്കിത്തരാമെന്ന് പറഞ്ഞ് സച്ചി തന്ത്രമായി എല്ലാവരെയും ഭക്ഷണം കഴിപ്പിക്കാൻ ഒരു ഐഡിയ ചെയ്തു. നല്ല കിടിലൻ ബക്കറ്റ് ബിരിയാണി വീട്ടിൽ എല്ലാവർക്കുമായി വാങ്ങിക്കൊണ്ടുവന്നു. ഏഷ്യാനെറ്റിൽ  സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
 
തനിയ്ക്ക് ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് വാശി പിടിക്കുകയാണ് ചന്ദ്ര. രവി പലതവണ ചന്ദ്രയെ ഭക്ഷണം കഴിക്കാൻ വിളിച്ചു. പക്ഷേ ശ്രീകാന്ത് വന്നല്ലാതെ ഭക്ഷണം കഴിക്കില്ലെന്ന് ചന്ദ്ര തറപ്പിച്ച് പറഞ്ഞു. രേവതി ചന്ദ്രയോട് വീണ്ടും വീണ്ടും പറഞ്ഞ് നോക്കിയെങ്കിലും ചന്ദ്ര അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. അപ്പോഴാണ് ബക്കറ്റ് ബിരിയാണിയുമായി സച്ചിയുടെ വരവ്. ബിരിയാണി ബിരിയാണി ...നല്ല സ്വാദുള്ള ബിരിയാണി ...നല്ല റൈസ് , നല്ല പീസ് ...ഇതൊരു സാധാരണ ബിരിയാണി അല്ല ...ഈ ബിരിയാണി നേർച്ച ബിരിയാണി ആണ്. ആരെങ്കിലും ഒരു കാര്യം മനസ്സിൽ നന്നായി പ്രാർത്ഥിച്ച് ആഗ്രഹിച്ച് ഈ ബിരിയാണി കഴിക്കുകയാണെങ്കിൽ അയാൾ വിചാരിച്ച കാര്യം ഉടനെ നടക്കും . അതാണ് ഈ ബിരിയാണിയുടെ പ്രത്യേകത. സച്ചി ബിരിയാണിയെപ്പറ്റി ഇങ്ങനെയെല്ലാം വർണ്ണിച്ച് ടേബിളിൽ ഇലയിട്ട് എല്ലാവർക്കുമായി ഒന്നിച്ച് ബിരിയാണി വിളമ്പി.

 ഹോ ...ബിരിയാണിയുടെ ആ മണം വന്നപ്പോഴേക്കും ജാഡ കാണിച്ചിരുന്ന സുധിയുടെ നാവിൽ വെള്ളംവന്നു. വായിൽ കപ്പലോടി . കൊതിയനായ സുധി വേഗം വന്ന് ബിരിയാണിയുടെ മണം പിടിച്ചു. കൊതി സഹിക്കവയ്യാതെ അവൻ വേഗം ബിരിയാണി കഴിക്കാൻ ഒരുങ്ങി . ഒപ്പം ശ്രുതിയെയും വലിച്ച് കൊണ്ടുവന്നിരുത്തി . ഇതെലാം ചന്ദ്രയെ ഭക്ഷണം കഴിപ്പിക്കാനുള്ള തന്ത്രമാണെന്ന് മനസ്സിലാക്കിയ രവി നേരത്തെ തന്നെ ഹാജരായിരുന്നു . ഇനി ചന്ദ്ര കൂടി കഴിക്കാൻ വന്നാൽ മതി. ഈ ബിരിയാണി കഴിച്ചാൽ വിചാരിക്കുന്ന കാര്യം നടക്കുമെന്ന് കേട്ട ചന്ദ്രയ്ക്ക് സത്യത്തിൽ ബിരിയാണി കഴിക്കണമെന്നുണ്ടായിരുന്നു . ആരെങ്കിലും ഒന്ന് നിർബന്ധിച്ചാൽ വന്നിരുന്ന് കഴിക്കാമെന്ന് ചന്ദ്ര ഉറപ്പിച്ചു. അമ്മയ്ക്ക് ചമ്മൽ വേണ്ടെന്ന് കരുതി ശ്രുതിയും രേവതിയും ചന്ദ്രയെ കഴിക്കാൻ വിളിച്ചു. അങ്ങനെയെങ്കിൽ കഴിക്കാമെന്നുറപ്പിച്ച് ചന്ദ്രയും ടേബിളിൽ വന്നിരുന്നു. കഴിക്കാൻ തുടങ്ങി . 

പെട്ടന്നാണ് ശ്രുതിയുടെ മലേഷ്യയിലെ അച്ഛനെ പറ്റി ചന്ദ്ര ഓർത്തത്. അച്ഛൻ മലേഷ്യയിൽ  നിന്ന് ഫ്ലൈറ്റ് കയറി എന്നല്ലേ ശ്രുതി പറഞ്ഞത്, എന്നിട്ട് അച്ഛൻ എവിടെ ....ചന്ദ്ര ശ്രുതിയോട് ചോദിച്ചു. നല്ല ആസ്വദിച്ച് ബിരിയാണി കഴിക്കുകയായിരുന്ന ശ്രുതിയ്ക്ക് തലയ്ക്ക് അടി കിട്ടിയ പോലെ ആയി ആ ചോദ്യം . അച്ഛനെ താൻ ഫോൺ വിളിച്ചെന്നും കിട്ടിയില്ലെന്നും പറഞ്ഞ് അവൾ തടി തപ്പാൻ നോക്കി. എന്നാൽ ചന്ദ്ര അവളെ അങ്ങനെ വിട്ടില്ല . നീ കള്ളം പറയുകയാണോ എന്നും ഫ്ലൈറ്റ് കയറിയ അച്ഛൻ പിന്നെവിടെ പോയെന്നും ചന്ദ്ര കലിപ്പോടെ ചോദിച്ചു. ചന്ദ്രയുടെ ആ ചോദ്യം കേട്ട് ഇനി എന്ത് മറുപടി പറയണമെന്നറിയാതെ കിളിപോയിരിക്കുന്ന ശ്രുതിയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത