ആദിയുടെ സ്കൂളിലെത്തി ആകാശ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

Published : Jun 03, 2025, 02:37 PM ISTUpdated : Jun 03, 2025, 03:18 PM IST
ആദിയുടെ സ്കൂളിലെത്തി ആകാശ് - ഇഷ്ടം മാത്രം സീരിയൽ  റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

ആദിയുണ്ടാക്കിയ പ്രശ്നം പരിഹരിക്കാൻ ആദിയുടെ സ്കൂളിൽ എത്തിയിരിക്കുകയാണ് മഹേഷ്. ഒപ്പം ആകാശും രചനയും കിരണിന്റെ രക്ഷിതാക്കളുമുണ്ട് .ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

ആദി ചെയ്ത തെറ്റിന് എങ്ങനെയെങ്കിലും മാപ്പ് പറഞ്ഞ് പ്രശ്നം തീർക്കാനാണ് മഹേഷിന്റെ ശ്രമം. എന്നാൽ ആദിയിൽ വൈരാഗ്യ ബുദ്ധി ഉണ്ടാക്കി അവനെ ഒരു ഗുണ്ടയാക്കി മാറ്റാനാണ് ആകാശിന്റെ ശ്രമം. ആദി കിരണിനെ വെറുതെ തല്ലിയതല്ലെന്നും നിനക്ക് രണ്ട് ഡാഡി ഉണ്ടോ എന്ന് കിരൺ ചോദിച്ചു, ആ ദേഷ്യത്തിൽ സംഭവിച്ചതാണെന്ന് ആകാശ് പ്രിൻസിപ്പലിനോട് പറഞ്ഞു. എന്നാൽ അങ്ങനെ പറഞ്ഞത് ആദിയ്ക്ക് ഫീൽ ആയെങ്കിൽ ആദി അത് വന്ന് കംപ്ലയിന്റ് ചെയ്യുകയാണ് വേണ്ടതെന്നും അല്ലാതെ മൂക്കിടിച്ച് പരത്തുകയല്ല വേണ്ടതെന്നും പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ ആകാശ് പ്രിൻസിപ്പൽ പറയുന്നതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല. അയാൾ ആദിയെ ന്യായീകരിച്ചുകൊണ്ടിരുന്നു. 

എന്നാൽ മഹേഷ് കാര്യങ്ങളുടെ കിടപ്പുവശം കൃത്യമായി കിരണിന്റെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. ആദി വളർന്ന് വന്ന സാഹചര്യവും അവനെ നിലവിൽ സംരക്ഷിക്കുന്നത് ആരെന്നും ഉൾപ്പടെ എല്ലാ കാര്യവും മഹേഷ് കിരണിന്റെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. അതോടെ ആദിയുടെ ഭാവി ഇനിയും നശിപ്പിക്കേണ്ടെന്ന് കരുതി അവർ പരാതി പിൻവലിച്ചു. മഹേഷ് കിരണിന്റെ രക്ഷിതാക്കളോട് മാപ്പും പറഞ്ഞു. ഇഷിത കിരണിന്റെ അമ്മയുടെ സുഹൃത്താണെന്നും ഇഷിതയാണ് ഞങ്ങളെക്കൊണ്ട് ഇങ്ങനൊരു തീരുമാനം എടുപ്പിച്ചതെന്നും കിരണിന്റെ അച്ഛൻ മഹേഷിനോട് പറഞ്ഞു . എന്തായാലും വീട്ടിലേയ്ക്ക് പോകും മുൻപ് രചനയോട് ചിലതെല്ലാം പറഞ്ഞാണ് മഹേഷ് പോയത്. ആദിയുടെ ഭാവി ആക്ഷ നശിപ്പിക്കുമെന്നും വൈരാഗ്യബുദ്ധിയും മറ്റും കുട്ടിയുടെ തലയിൽ കയറ്റി കൊടുക്കരുതെന്നും അങ്ങനെ ചെയ്‌താൽ നഷ്ട്ടം നിനക്കാണെന്നും മഹേഷ് രചനയെ ഓർമ്മിപ്പിച്ചു. എന്തായാലും ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.
സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത