അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ച്ലർ പാർട്ടി Deux' നവംബർ 19-ന് തിയേറ്ററുകളിലെത്തും.
യുവതാരനിരയെ അണിനിരത്തി അമൽ നീരദ് ഒരുക്കുന്ന 'ബാച്ച്ലർ പാർട്ടി Deux' റിലീസിനൊരുങ്ങുകയാണ്. നവംബർ 19നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ഇപ്പോഴിതാ ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ ബുക്ക് മൈ ഷോ അടക്കമുള്ള ആപ്പുകളിൽ വലിയ രീതിയിലാണ് ടിക്കറ്റ് ബുക്കിങ് മുന്നേറുന്നത്.
ചിത്രത്തിലെ പ്രധാന താരനിരയെ അണിനിരത്തിയുള്ള ട്രെയിലറും പോസ്റ്ററുകളും നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലറും ഇതിനകം ഏവരും ഏറ്റെടുത്തു കഴിഞ്ഞു. നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.
14 വർഷങ്ങൾക്ക് ശേഷം ജെൻ - സി വൈബിലാണ്, 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ഡുഎക്സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥമാക്കുന്നത്.











