'എന്റെ വയറ്റിൽ നിന്നാണ് അവൻ പുറത്തേക്ക് വന്നത്, നിങ്ങളുടെ വീട്ടിലെ കുഞ്ഞിനെ വളർത്തുന്നത് പോലെ എന്റെ വീട്ടിൽ പറ്റില്ലല്ലോ'; പ്രതികരിച്ച് ദിയ കൃഷ്ണ

Published : Feb 01, 2026, 04:13 PM IST
Diya Krishna

Synopsis

യൂട്യൂബിൽ കുഞ്ഞിനെ വളർത്തുന്നതിനെക്കുറിച്ച് അനാവശ്യ ഉപദേശങ്ങൾ നൽകുന്നവർക്കെതിരെ പ്രതികരണവുമായി ദിയ കൃഷ്ണ. ൻ്റെ കുഞ്ഞിനെ എങ്ങനെ നോക്കണമെന്നുള്ള അമിതമായ ഉപദേശങ്ങൾ തനിക്ക് ഇഷ്ടമല്ലെന്നും ദിയ പറഞ്ഞു.

യൂട്യൂബിൽ പങ്കുവയ്ക്കുന്ന വീഡിയോയിൽ കുഞ്ഞിനെ വളർത്തുന്നതിനെ കുറിച്ചുള്ള ഉപദേശം തരുന്നവർക്കെതിരെ പ്രതികരണവുമായി ദിയ കൃഷ്ണ. തന്റെ പുതിയ വ്ലോഗിലൂടെയാണ് ദിയ പ്രതികരണമറിയിച്ചത്. വ്ലോഗ് ചെയ്യാൻ സമയമില്ലെന്നും കുഞ്ഞിന്റെ പിന്നാലെയാണ് നടക്കുന്നതെന്നും പറഞ്ഞ ദിയ കൃഷ്ണ, തങ്ങളുടെ വീട്ടിലെ സാഹചര്യത്തിനും രീതികൾക്കും അനുസരിച്ചാണ് കുഞ്ഞിനെ വളർത്തുന്നതെന്നും എല്ലാ വീടുകളിലും അങ്ങനെയാവില്ലെന്നും കൂട്ടിച്ചേർത്തു.

"വ്ലോ​ഗ് ചെയ്തിട്ട് ഒരുപാട് നാളായി. സത്യം പറഞ്ഞാൽ സമയമില്ല. എന്റെ മൈ ഡിയർ കുട്ടിച്ചാത്തന് പിന്നാലെയാണ് ‍ഞാൻ നടക്കുന്നത്. മാത്രമല്ല കൂടുതലായി ബേബിയുടേയും ഞങ്ങളുടേയും ലൈഫിലെ കാര്യങ്ങൾ തുറന്ന് കാണിക്കേണ്ടതില്ലെന്ന ചിന്ത എനിക്ക് വന്നു. കാരണം ഒരുപാട് അഭിപ്രായങ്ങൾ വരുന്നു. ഉദാഹരണം പറയുകയാണെങ്കിൽ കുഞ്ഞിനെ അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്നൊക്കെ. അത് കൊടുക്കണം, കുഞ്ഞിന് ഇത് കൊടുക്കണം, കുഞ്ഞിനെ തലകുത്തി നിർത്തണം, തറയിൽ നിർത്തണം എന്നിങ്ങനെ ഒരുപാട് അഭിപ്രായങ്ങൾ വരും വീഡിയോ ഇടുമ്പോൾ." ദിയ കൃഷ്ണ പറയുന്നു.

"എല്ലാ വീടുകളിലും പല രീതിയിലാകും കുഞ്ഞുങ്ങളെ വളർത്തുന്നത്. മറ്റുള്ളവർ വളർത്തുന്നത് പോലെയാവില്ല ഞാൻ കുഞ്ഞുങ്ങളെ വളർത്തുന്നത്. ഞാൻ വളർത്തുന്നത് പോലെയാവില്ല മറ്റുള്ളവർ വളർത്തുന്നത്. ഞങ്ങൾ ഞങ്ങളുടെ വീട്ടിലെ സാഹചര്യത്തിനും രീതികൾക്കും അനുസരിച്ചാണ് കുഞ്ഞിനെ വളർത്തുന്നത്. എല്ലാറ്റിനും ഉപരിയായി ഇത് എന്റെ കുഞ്ഞാണ്. എന്റെ വയറ്റിൽ നിന്നാണ് അവൻ പുറത്തേക്ക് വന്നത്. അതുകൊണ്ട് തന്നെ അവന്റെ ഇഷ്ടാനിഷ്ടങ്ങൾ അടക്കം എല്ലാം എനിക്ക് അറിയാം. ഒരു പരിധി വിട്ട് എനിക്ക് കുഞ്ഞിനെ നോക്കാൻ ഉപദേശങ്ങൾ തരുന്നത് എനിക്ക് ഇഷ്ടമല്ല." ദിയ കൃഷ്ണ പറയുന്നു.

‘ഒരുപാട് ഓപ്പൺ ബുക്കായി ജീവിച്ചാലും ശരിയാവില്ല’

"വ്ലോ​ഗ് എടുക്കാതിരുന്നതിന് ഒരു കാരണം ഇതാണ്. ഒരുപാട് ഓപ്പൺ ബുക്കായി ജീവിച്ചാലും ശരിയാവില്ല. നിങ്ങളുടെ വീട്ടിലെ കുഞ്ഞിനെ വളർത്തുന്നത് പോലെ എന്റെ വീട്ടിലെ കുഞ്ഞിനെ വളർത്താൻ പറ്റില്ലല്ലോ. ഞങ്ങളുടെ ബേബി ഹാപ്പിയാണ്. ഹെൽത്തിയാണ്. ഞാനും അശ്വിനും കുഞ്ഞിനെ നോക്കുന്നതിൽ ഏറെക്കുറേ ട്രെയിൻഡായി കഴിഞ്ഞു." ദിയ കൃഷ്ണ കൂട്ടിച്ചേർത്തു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'കാമുകൻ ഉണ്ടെന്ന് തോന്നുന്നില്ല, രേണുവിന്റേത് പ്രഹസനം..'; പ്രതികരണവുമായി വൈബർ ഗുഡ്
'ഞാൻ എന്തൊക്കെയോ വെളിവില്ലാതെ പറയും, പത്ത് ശതമാനം നുണയാണ്'; തുറന്നുപറഞ്ഞ് രേണു സുധി