'ഞാൻ എന്തൊക്കെയോ വെളിവില്ലാതെ പറയും, പത്ത് ശതമാനം നുണയാണ്'; തുറന്നുപറഞ്ഞ് രേണു സുധി

Published : Jan 31, 2026, 07:14 PM IST
renu sudhi marriage rumours

Synopsis

മുസ്ലീം യുവാവുമായുള്ള വിവാഹ വാർത്തയിൽ വിശദീകരണവുമായി രേണു സുധി. താൻ മുൻപ് പറഞ്ഞത് പത്ത് ശതമാനം നുണയാണെന്നും സ്വന്തമായി സ്ഥലം വാങ്ങാനും നിലവിലെ ലോൺ തീർന്നാൽ പുതിയ കാർ വാങ്ങാനും ആഗ്രഹമുണ്ടെന്നും കൂട്ടിച്ചേർത്തു.

താൻ മുസ്‌ലിം യുവാവുമായി വിവാഹിതയാവാൻ പോവുകയാണെന്ന രേണു സുധിയുടെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. വിവാഹത്തിന് ശേഷം പേരിനൊപ്പമുള്ള സുധി എടുത്തുമാറ്റുമെന്നും രേണു അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രേണു സുധി. പറയുന്നത് പത്ത് ശതമാനം നുണയാണെന്നും താൻ എന്തെങ്കിലുമൊക്കെ വെളിവില്ലാതെ പറയുന്നതാണെന്നുമാണ് രേണു സുധി പറയുന്നത്. ബിഷപ്പിന്റെ ഭൂമി വിഷയവുമായി ബന്ധപ്പെട്ടും രേണു സുധി തന്റെ പ്രതികരണം പറയുന്നുണ്ട്. സ്വന്തമായി കുറച്ച് സ്ഥലം വാങ്ങണമെന്നും ഇപ്പോഴുള്ള കാറിന്റെ ലോൺ അടച്ചുതീർന്നാൽ പുതിയത് വാങ്ങണമെന്നും രേണു പറയുന്നു.

"പത്ത് ശതമാനം നുണയാണ്. അങ്ങനെ ഞാൻ പറഞ്ഞിരുന്നവോ എവിടെയെങ്കിലും എന്ന് ചോ​ദിച്ചാൽ അത് കൊണ്ടാണല്ലോ ഇങ്ങനെയൊക്കെ വരുന്നത്. ഞാൻ എന്തൊക്കെയോ വെളിവില്ലാതെ പറയും. അത് പിന്നീട് വലിയ വിവാദമാകും. കറന്റ് ചാർജും കാര്യങ്ങളും വണ്ടിയുടെ ലോണുമെല്ലാം അടയ്ക്കുന്നത് ‍ഞാനാണ്." രേണു പറയുന്നു.

'സ്വന്തമായി കുറച്ച് സ്ഥലം വാങ്ങണം'

"കാറിന്റെ ലോൺ തീർന്നശേഷം പുതിയ ഒരു കാർ വാങ്ങാൻ ആ​ഗ്രഹമുണ്ട്. സ്വന്തമായി കുറച്ച് സ്ഥലവും വാങ്ങണം. കല്യാണം ആയോയെന്ന് ചോദിച്ചപ്പോൾ ഇല്ലായെന്നായിരുന്നു മറുപടി. വീട് വെക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ല. പക്ഷെ സ്ഥലം തീർച്ചയായും വാങ്ങും. അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് ചോദിച്ചാൽ ഒരു ലക്ഷമൊന്നുമില്ല. പക്ഷെ അമ്പതിനായിരം എങ്കിലും എപ്പോഴും അക്കൗണ്ടിൽ കാണും. മുമ്പ് അഞ്ഞൂറ് രൂപ പോലും അക്കൗണ്ടിൽ ഇല്ലായിരുന്നു. വണ്ടിക്ക് എല്ലാ മാസവും പണം അടയ്ക്കണമല്ലോ." രേണു കൂട്ടിച്ചേർത്തു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഏറ്റവും മോശം വേർഷൻ കണ്ടിട്ടുള്ളത് എന്റെ അമ്മ മാത്രമാണ്, എന്നിട്ടും അമ്മ എന്നെ കളഞ്ഞില്ല'; വികാരാധീനയായി സൗഭാഗ്യ വെങ്കിടേഷ്
എന്റെ കഴുത്തിൽ മറ്റൊരാൾ താലിയോ, മിന്നോ, മെഹറോ ചാർത്തിയാൽ പേര് മാറ്റും: രേണു സുധി