
രേണു സുധിയുടെ വിവാഹവാർത്തകളുമായി ബന്ധപ്പെട്ട് പ്രതികരണമറിയിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും മുൻ ബിഗ് ബോസ് താരവുമായ വൈബർ ഗുഡ് ദേവു. രേണുവിന്റെ പ്രഹസനമായതുകൊണ്ടാണ് ഇതേ വിഷയം വീണ്ടും എടുത്തിടുന്നതെന്നാണ് വൈബർ ഗുഡ് പറയുന്നത്. കല്യാണം കഴിഞ്ഞാലും സുധി ചേട്ടന്റെ ഓർമകൾ ഉണ്ടാകുമെന്ന് രേണു പറയുന്നത് എത്രത്തോളം പ്രായോഗികമാണെന്ന് അറിയില്ലെന്നും, വിവാഹം കഴിച്ചിട്ടും സുധി ചേട്ടന്റെ ഓർമയിൽ രേണു ജീവിച്ചാൽ ആ ദാമ്പത്യം ഒരിക്കലും സക്സസ് ആവില്ലെന്നും വൈബർ ഗുഡ് ചൂണ്ടിക്കാട്ടി.
"പ്രഹസനമായതുകൊണ്ടാണ് ഇതേ ടോപ്പിക്ക് വീണ്ടും എടുത്തിടുന്നത്. രേണു ഇതുവരെ പറഞ്ഞതിലെ ഹൈലൈറ്റായ ചില കാര്യങ്ങളുണ്ട്. ആദ്യം രേണു പറഞ്ഞത് തന്റെ മക്കളെ ആക്സപ്റ്റ് ചെയ്യുന്നയാളെയാണ് വിവാഹം കഴിക്കുക എന്നാണ്. എതൊരു സിംഗിൾ മദറും പറയുക ഇത് തന്നെയാണ്. സ്ത്രീക്ക് മാത്രമല്ല മക്കൾക്ക് കൂടി വേണ്ടിയുള്ള ലൈഫാണ് നോക്കുന്നതെന്ന് അർത്ഥം. അതിനുശേഷം ഇപ്പോൾ പറയുന്നത് സുധി ചേട്ടനെ അറിയാവുന്ന സുധി ചേട്ടനെ അക്സപ്റ്റ് ചെയ്യുന്ന ഒരാളെ മാത്രമെ കല്യാണം കഴിക്കൂ." വൈബർ ഗുഡ് പറയുന്നു.
"കല്യാണം കഴിഞ്ഞാലും സുധി ചേട്ടന്റെ ഓർമകൾ ഉണ്ടാകും എന്നാണ്. അത് എത്രത്തോളം പ്രാക്ടിക്കലാകുമെന്ന് അറിയില്ല. സുധിയെ രേണു മറക്കണം എന്നല്ല ഞാൻ ഉദ്ദേശിച്ചത്. വേറൊരാളെ വിവാഹം കഴിച്ചിട്ടും സുധി ചേട്ടന്റെ ഓർമയിൽ രേണു ജീവിച്ചാൽ ആ ദാമ്പത്യം ഒരിക്കലും സക്സസ് ആവില്ല.അതുകൊണ്ട് തന്നെ എങ്ങനെയാണ് രേണു പറയുന്ന കാര്യങ്ങൾ പ്രാക്ടിക്കലാവുക എന്ന് എനിക്ക് അറിയില്ല. റിഥപ്പൻ വരെ വിവാഹത്തെ കുറിച്ച് ചോദിച്ച് തുടങ്ങിയെന്നും രണ്ട് വർഷം സമയം ചോദിച്ചിട്ടില്ലേയെന്നൊക്കെ രേണു പറയുന്നുണ്ട്." വൈബർ ഗുഡ് പറയുന്നു.
"കല്യാണം കഴിക്കണോ വേണ്ടയോ എന്നത് രേണുവിന്റെ ഇഷ്ടമാണ്. പക്ഷെ വിവാഹത്തിന്റെ കാര്യം പറയുമ്പോൾ മിന്ന്, മഹർ, താലി എന്നെല്ലാം പറഞ്ഞ് ജാതിയും മതവുമൊന്നും എടുത്തിടേണ്ട കാര്യമില്ല രേണുവിന്.വിവാഹത്തെ കുറിച്ച് റിഥപ്പൻ വരെ ചോദിക്കുന്നുവെന്ന് രേണു പറയുന്നുണ്ട്. എല്ലാവരേയും കൺഫ്യൂസ് ചെയ്യിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ ഇട്ട് കൊടുത്തത് രേണുവാണ്. ഗോസിപ്പല്ല. രേണു മുസ്ലീമായ ഒരാളെ വിവാഹം ചെയ്യാൻ പോകുന്നുവെന്നത് രേണുവും മീഡിയക്കാരും കൂടിയാണ് പ്രചരിപ്പിച്ചത്." വൈബർ ഗുഡ് കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ദേവുവിന്റെ പ്രതികരണം.