കുഞ്ഞ് ജനിച്ചിട്ട് ആറ് ദിവസം, അപ്പോഴേക്കും വ്യാജ ഇൻസ്റ്റഗ്രാം പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Published : Jul 11, 2025, 03:28 PM IST
Diya Krishna

Synopsis

നിയോം എന്നാൽ അറബിക് ഭാഷയിൽ ഭാവി എന്നാണ് അർത്ഥം.

ൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണക്ക് കുഞ്ഞു പിറന്ന വാർത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ട്രൻഡിങ്ങ് ടോപ്പിക്കുകളിലൊന്ന്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ നിയോമിന്റെ പേരിൽ ഒരു പ്രൊഫൈലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഈ പ്രൊഫൈൽ ഉണ്ടാക്കിയത് തങ്ങളല്ലെന്നു വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ദിയയും അശ്വിനും.

''ഞങ്ങളുടെ മകന്റെ പേരിൽ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജുകളൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും കണ്ടാൽ അത് സത്യമാണെന്ന് കരുതരുത്. ഭാവിയിൽ എപ്പോഴെങ്കിലും അവന്റെ പേരിൽ പേജ് തുടങ്ങുകയാണെങ്കിൽ അക്കാര്യം എന്റെ ഇൻസ്റ്റഗ്രാമിലൂടെത്തന്നെ അറിയിക്കുന്നതായിരിക്കും'', എന്ന് ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.''ഇത് ഒരു ഫാൻപേജ് മാത്രമാണ്, ഞാനോ ദിയയോ ഒദ്യോഗികമായി തുടങ്ങിയതല്ല'', എന്നായിരുന്നു നിയോമിന്റെ പേരിലുള്ള പേജിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് അശ്വിൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്ത വ്ളോഗും നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതിനകം എട്ടു മില്യനിലേറെ ആളുകളാണ് ദിയയുടെ വ്ളോഗ് കണ്ടത്. നിരവധി പേരാണ് ദിയയെയും കുടുംബത്തെയും പ്രശംസിച്ച് പോസ്റ്റുകൾ ഇടുന്നത്, അതോടൊപ്പം തന്നെ ഇത്തരമൊരു വീഡിയോ പങ്കുവെച്ചതിനെ വിമർശിക്കുന്നവരുമുണ്ട്.

കുഞ്ഞിന് പേരിട്ടത് ദിയ തന്നെയാണെന്ന് കഴിഞ്ഞ ദിവസം അമ്മ സിന്ധു കൃഷ്ണ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. നിയോം എന്നാൽ അറബിക് ഭാഷയിൽ ഭാവി എന്നാണ് അർത്ഥമെന്നും ദിയ പുതിയ വ്ളോഗിൽ പറയുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാഹം. ഇരുവരും നേരത്തേ തന്നെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് അശ്വിന്‍.

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്