പ്രസവിച്ച അമ്മയെപ്പോലെ എപ്പോഴും കൂടെ, നിയോമിനെ താഴെ വെയ്ക്കില്ല; അഹാനയെക്കുറിച്ച് ദിയ

Published : Jul 11, 2025, 10:55 AM IST
Diya Krishna, Ahaana Krishna

Synopsis

ഭർത്താവ് അശ്വിന്റെ കുടുംബാംഗങ്ങളെയും പുതിയ വീ‍ഡിയോയിൽ കാണാം.

ഡെലിവറി വീഡിയോ വൈറലായതിനു പിന്നാലെ, മകൻ നിയോമിനും കുടുംബാംഗങ്ങൾക്കുമൊപ്പം ആശുപത്രിയിൽ നിന്നുളള പുതിയ വീഡിയോയുമായി ദിയ കൃഷ്‍ണ. ഭർത്താവ് അശ്വിന്റെ കുടുംബാംഗങ്ങളെയും പുതിയ വീ‍ഡിയോയിൽ കാണാം. അടുത്തു നിന്നും മാറാതെ, പ്രസവിച്ച അമ്മയെപ്പോലെയാണ് ചേച്ചി അഹാന നിയോമിനെ നോക്കുന്നതെന്നും ദിയ പറയുന്നു.

''കുഞ്ഞ് എഴുന്നേറ്റു കഴിഞ്ഞാൽ പിന്നെ എനിക്ക് കിട്ടത്തില്ല. അമ്മുവിന്റെ (അഹാന) കയ്യിലായിരിക്കും. 24 മണിക്കൂറും കുഞ്ഞിനൊപ്പമാണ്. ഒന്ന് എഴുന്നേറ്റു പോകുവോ മാഡം എന്നൊക്കെ പറഞ്ഞ് എഴുന്നേൽപിച്ച് വിടണം. എങ്കിലേ പോകൂ. അതുവരെ പ്രസവിച്ചിട്ട അമ്മയെപ്പോലെ കൂടെക്കിടക്കും. വീഡിയോസും ഫോട്ടോസുമൊക്കെ എടുക്കും. എനിക്കിവന്റെ മണം ഭയങ്കര ഇഷ്ടമാ, ഞാൻ മാറത്തില്ല എന്നൊക്കെ പറയും'', എന്നും ദിയ വ്ളോഗിൽ പറഞ്ഞു. കോളേജ് കഴിഞ്ഞ ഇളയ സഹോദരി ഹൻസിക ആശുപത്രിയിൽ എത്തുന്നതും കുഞ്ഞിനെ താലോലിക്കുന്നതും വീഡിയോയിൽ കാണാം. ദിയയെയും കുഞ്ഞിനെയും കുറിച്ചുള്ള വിശേഷങ്ങളാണ് കോളേജിൽ എല്ലാവർക്കും ചോദിക്കാൻ ഉള്ളത് എന്നായിരുന്നു ഹൻസികയുടെ പ്രതികരണം.

അശ്വിന്റെ മുടി അതുപോലെ തന്നെ കുഞ്ഞിന് കിട്ടിയിട്ടുണ്ടെന്നും മുഖച്ഛായ കൂടുതലും ദിയയെപ്പോലെ ആണെന്നുമായിരുന്നു അശ്വിന്റെ കുടുംബാംഗങ്ങളുടെ പ്രതികരണം. അശ്വിന്റെ മാതാപിതാക്കളെയും ചേട്ടനെയും ചേട്ടന്റെ കുടുംബത്തെയുമൊക്കെ വീഡിയോയിൽ കാണാം. പെൺകുഞ്ഞിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു (അശ്വിന്റെ ചേട്ടന്റെ മകൾ) പിറന്നു. ഇപ്പോൾ ആൺകുഞ്ഞും എത്തി എന്നാണ് അശ്വിന്റെ അമ്മ മീനമ്മ പറഞ്ഞത്.

''കഴിഞ്ഞ ദിവസം വ്ളോഗ് അവസാനിപ്പിച്ചത് എന്റെ കുടുംബാംഗങ്ങൾക്കൊപ്പമാണ്. ഇന്ന് എനിക്കൊപ്പം അശ്വിന്റെ കുടുംബമാണ് ഉള്ളത്. ഇന്നും വളരെ ഹാപ്പിയായിട്ടാണ് എന്റെ ഡെ ഇൻ മൈ ലൈഫ് വീഡിയോ അവസാനിക്കാൻ പോകുന്നത്'', എന്നു പറഞ്ഞാണ് പുതിയ വ്ലോഗ് ദിയ അവസാനിപ്പിച്ചത്.'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആ കാറപകടം ചിത്രീകരിച്ചതിങ്ങനെ; സിനിമയെ വെല്ലുന്ന സീരിയല്‍ രംഗമെന്ന് പ്രേക്ഷകർ; വീ‍ഡിയോ വൈറൽ
'മറ്റുള്ളവർ നോക്കുമ്പോൾ ‍രണ്ട് കെട്ടി ആടിപ്പാടി നടക്കുന്ന സ്ത്രീയാണ് ഞാൻ, ഉള്ളിൽ കനലാണ്..'; മനസു തുറന്ന് ആൻമരിയ