അവന്റെ ചിരി മാ‍ഞ്ഞ ദിനങ്ങൾ..; കുഞ്ഞിന്റെ അസുഖവിവരം പങ്കുവെച്ച് ദിയ കൃഷ്ണ

Published : Sep 16, 2025, 06:05 PM IST
Diya Krishna

Synopsis

ആശുപത്രി വാസത്തെക്കുറിച്ച് സംസാരിച്ച ദിയ, നിയോം ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയെന്നും പഴയതുപോലെ ചിരിച്ചു തുടങ്ങിയെന്നും അറിയിക്കുന്നുണ്ട്. 

ഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ മകൻ നിയോമിന്റെ മുഖം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ കാണിച്ചത്. തിരുവോണദിനവും ദിയയുടെയും അശ്വിന്റെയും വിവാഹ വാർഷിക ദിനവുമായ സെപ്റ്റംബർ അഞ്ചിന് ഫെയ്സ് റിവീലിങ്ങ് ഉണ്ടായിരിക്കുമെന്ന് മുൻപ് പറഞ്ഞിരുന്നെങ്കിലും നിയോമിന് സുഖമില്ലാത്തതിനെത്തുടർന്ന് ഇത് മാറ്റിവെയ്ക്കുകയായിരുന്നു. കുഞ്ഞിന്റെ ആശുപത്രി ദിവസങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ദിയയുടെ പുതിയ വ്ളോഗും.

''അസുഖം ബാധിച്ചതോടെ കുഞ്ഞിന് 600 ഗ്രാമോളം കുറഞ്ഞു. അവൻ ചിരിക്കുന്നത് പോലുമില്ലായിരുന്നു. എപ്പോഴും ഒരു സങ്കടത്തോടെയാണ് കിടന്നിരുന്നത്. ഞാന്‍ കരഞ്ഞ് കരഞ്ഞ് ബിപി ഒക്കെ ഡൗണ്‍ ആയി. സാധാരണ അവൻ എന്നെപ്പോലെയാണ്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ആളാണ്. ഇങ്ങനെ സംഭവിച്ചപ്പോൾ ഞങ്ങള്‍ എല്ലാവരും ഡൗണ്‍ ആയിപ്പോയി.

ബേബിയുടെ ഫേസ് റിവീലിങ്ങും തിരുവോണവും വിവാഹ വാര്‍ഷിക ദിനവും ഒക്കെയായി സെപ്റ്റംബര്‍ അഞ്ച് ഒരുപാട് ആഗ്രഹിച്ചിരുന്ന ദിവസം ആയിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുന്നതിന് ഒരു കാരണമുണ്ട്. ഇങ്ങനെ പലതും സംഭവിക്കുമ്പോള്‍ ഡൗണ്‍ ആയിട്ടുണ്ടെങ്കിലും പിന്നീട് അങ്ങനെ സംഭവിച്ചത് നന്നായി എന്ന് ചിന്തിക്കാന്‍ ഇടയായിട്ടുണ്ട്. അച്ഛന്‍ പറഞ്ഞിട്ടുണ്ട്, ഒരിക്കലും ഒരാളുടെ ജീവിതം ഒരു നേര്‍രേഖയില്‍ പോകില്ല എന്ന്. അങ്ങനെ സംഭവിച്ചാൽ അത് അയാൾ മരിക്കുന്നതിന് തുല്യമാണ്.

ജീവിതത്തില്‍ എപ്പോഴും ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. എല്ലാവരും സന്തോഷത്തോടെ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ഒരു ഡൗണ്‍ ഉണ്ടായത്. ഞാനിത് പോസിറ്റീവായാണ് എടുക്കുന്നത്. താഴ്ചയുണ്ടാകുമ്പോള്‍ ഉയര്‍ച്ചയുണ്ടാകും. ഇപ്പോള്‍ ഞാന്‍ സന്തോഷത്തിലാണ്. അവന്‍ പൂര്‍ണ ആരോഗ്യവാനായി. പുതിയ ശബ്ദങ്ങളൊക്കെ ഉണ്ടാക്കിത്തുടങ്ങി. ഓണം ആഘോഷിക്കാനുള്ള ഒരു മൂഡില്‍ ആയിരുന്നില്ല. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉള്ളതുകൊണ്ടു തന്നെ കുഞ്ഞ് പഴയ പൊസിറ്റീവ് ലൈഫിലേക്ക് തിരിച്ചുവരികയാണ്. ഇപ്പോള്‍ അവന്റെ ചിരി കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്'', എന്നും ദിയ വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്