'ഞാൻ നിങ്ങളെയെല്ലാവരെയും സ്നേഹിക്കുന്നു'; മുൻ ഭർത്താവിന്റെ വിവാഹത്തിനു പിന്നാലെ വീണാ നായരുടെ പോസ്റ്റ്

Published : Sep 16, 2025, 01:52 PM IST
Veena Nair

Synopsis

നഷ്ടപ്പെട്ടത് ഒന്നും നമ്മുടേതല്ലെന്നാണ് വീണയുടെ വീഡിയോയ്‍ക്ക് ഒരാളുടെ കമന്റ്.

അടുത്തിടെയാണ് നടി വീണാ നായരും മുൻ ഭർത്താവുമായ ആർജെ അമനുമായുള്ള വിവാഹമോചനം നടന്നത്. കഴിഞ്ഞ ദിവസം അമൻ വീണ്ടും വിവാഹിതനാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് വീണാ നായർ സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്. കുറിപ്പിനൊപ്പം വിഷാദമായ മുഖത്തോടെ യാത്ര ചെയ്യുന്ന തന്റെ വീഡിയോയും വീണ പങ്കുവെച്ചിട്ടുണ്ട്.

''നമ്മളെല്ലാവരും രണ്ട് ബിംബങ്ങളെയാണ് സ്നേഹിക്കുന്നത്. ഒന്ന്, മിഥ്യാബിംബം, മറ്റേത് നമ്മുടെ യഥാർഥ സ്വത്വം. എന്റെ യഥാർഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു. ഞാൻ നിങ്ങളെയെല്ലാവരെയും സ്നേഹിക്കുന്നു. ലോകഃ സമസ്തഃ സുഖിനോ ഭവന്തു'', എന്നാണ് വീഡിയോയ്ക്കൊപ്പം വീണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

 

''നഷ്ടപ്പെട്ടത് ഒന്നും നമ്മുടേതല്ല. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട, ആഗ്രഹിച്ചതിലും കൂടുതൽ നല്ല ജീവിതം ഈശ്വരൻ താങ്കൾക്കായി ഒരുക്കി വച്ചിരിക്കുന്നു. അതിനായി കാത്തിരിക്കൂ, ഉടനെ അത് നടക്കും. അമ്മ സങ്കടപ്പെട്ടാൽ മോനും സങ്കടം ആകും. ഓർക്കുക. എല്ലാ നന്മകളും ഉണ്ടാവും വീണ നോക്കിക്കോ, ഞാനും ഒരു അനുഭവസ്ഥ'', എന്നാണ് വീഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ''ഇതെല്ലാം കാണുന്നവരുടെ മുന്നിൽ ജീവിച്ച് കാണിക്കണം ചേച്ചി. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം കൂടെ ഉള്ളടത്തോളം ആരുടെ മുന്നിൽ തോൽക്കില്ല'', എന്നാണ് മറ്റൊരാളുടെ കമൻറ്.

''ജീവിതം ഒന്നെ ഉള്ളൂ . അത് സന്തോഷമായി ജീവിക്കണം വീണമ്മ. വീണയെ ജീവനെ പോലെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആൾക്കാരുണ്ട്. നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഒരാൾ ജീവിതത്തിൽ നിന്ന് പോയി. അങ്ങനെ ചിന്തിക്ക്. എല്ലാം ശരിയാവും. എന്നും കട്ട സപ്പോർട്ടായി കൂടെ ഉണ്ടാവും'', എന്ന് മറ്റൊരാൾ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത