
ബിഗ്ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നിരവധി ആളുകളുണ്ട്. അക്കൂട്ടത്തിലൊരാളാണ് ജാസ്മിൻ ജാഫർ. ആദ്യം നെഗറ്റീവ് ഇമേജ് ആയിരുന്നെങ്കിലും പിന്നീട് പ്രേക്ഷകപ്രീതി നേടിയെടുക്കാൻ ജാസ്മിന് സാധിച്ചിരുന്നു. തന്റെ ആദ്യ സോളോ ട്രിപ്പിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ജാസ്മിന്റെ സോഷ്യൽ ഫീഡ് നിറയെ. യാത്രാവിശേഷങ്ങൾക്കിടെ തന്റെ ഇതുവരെയുള്ള യാത്രയെക്കുറിച്ചും ജീവിതത്തിന്റെ മറുവശത്തെക്കുറിച്ചുമൊക്കെ ജാസ്മിൻ സംസാരിക്കുന്നുണ്ട്. പ്രത്യേകിച്ച് ഒന്നും ചെയ്യാനാകാത്ത ദിവസങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടാകാറുണ്ടെന്ന് ജാസ്മിൻ പറയുന്നു.
''ചില ദിവസങ്ങളിൽ പ്രത്യേകിച്ച് യാതൊരു കാരണവും ഇല്ലാതെ വല്ലാതെ വിഷമം വരും, കരയും. രാവിലെ നല്ല മൂഡോടെ എഴുന്നേറ്റാലും ഉച്ചയൊക്കെ ആവുമ്പോഴേക്കും മൂഡ് പോവും, പിന്നെ എല്ലാത്തിനും ട്രിഗര്‍ ആവുന്ന വൃത്തികെട്ട സ്വഭാവമുണ്ട്. എന്തൊക്കെ ഹീല്‍ ആയി എന്ന് പറഞ്ഞാലും എവിടെയൊക്കെയോ എന്തൊക്കെയോ എന്റെയുള്ളില്‍ കെട്ടി കിടക്കുന്നുണ്ട്. അതൊക്കെയോര്‍ത്ത് ഞാന്‍ കരയും. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ സംഭവിച്ച കാര്യങ്ങളൊന്നും ഓർത്തല്ല. വളരെ ചെറുപ്പം മുതല്‍ നേരിട്ട ഒരുപാട് ട്രോമകള്‍ അപ്പോള്‍ മനസിലേക്ക് കടന്ന് വരും. ഇപ്പോള്‍ അങ്ങനെ ഒരു തകര്‍ന്ന അവസ്ഥയായിരുന്നു. കുറേ കരഞ്ഞു. ഇപ്പോള്‍ ഞാന്‍ ഓകെയാണ്. ഈ വീഡിയോ ചെയ്യേണ്ട എന്നാണ് ആദ്യം കരുതിയത്, പിന്നീടോര്‍ത്തു എന്നെ പ്രചോദനമായി കാണുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്, അവരോട് എനിക്ക് ചിലത് പങ്കുവെയ്ക്കാനുണ്ട് എന്ന്.
ഇപ്പോള്‍ എനിക്ക് അത്രയധികം പോസിറ്റീവ് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്, ഞാന്‍ ചിലർക്കൊക്കെ പ്രചോദനമാണെന്ന് പറയുന്നു, ഞങ്ങളൊക്കെ സ്വപ്‌നം കണ്ട ജീവിതമാണ് ജാസ്മിന്‍ ജീവിക്കുന്നത് എന്ന് പറയുന്നു. എന്നെ പോലൊരാള്‍ക്ക് ഇവിടെ വരെ എത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഏതൊരു മനുഷ്യനും അത് സാധിക്കും. ഒന്നും ഇല്ലാത്ത, കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്നതാണ് ഞാന്‍. പണം ഇല്ലാത്തത് കൊണ്ടാണ് എനിക്ക് ഡിഗ്രി പഠനം പാതിയില്‍ വെച്ച് നിര്‍ത്തേണ്ടി വന്നത്. പത്തൊന്‍പതാം വയസ് മുതല്‍ ഞാന്‍ അധ്വാനിക്കുന്നുണ്ട്, പണം സമ്പാദിക്കുന്നുണ്ട്. എന്നോട് പലരും ചോദിച്ചിട്ടുണ്ട് നിനക്കെവിടെ നിന്നാണ് ഇത്രയും കാശ് എന്ന്. ഞാന്‍ കോണ്ടന്റ് ക്രിയേറ്ററാണ്, ഒരുപാട് പ്രമോഷന്‍ ഷൂട്ടൊക്കെ ചെയ്യുന്നുണ്ട്, അതിനൊക്കെ ഞാന്‍ വരുമാനം വാങ്ങുന്നുമുണ്ട്, അതുകൊണ്ടാണ് ഞാന്‍ എന്റെ കാര്യങ്ങളൊക്കെ നടത്തുന്നത്'', ജാസ്മിൻ വീഡിയോയിൽ പറഞ്ഞു.