പുതിയ വ്ളോഗുകള്‍ എന്തുകൊണ്ട് വരുന്നില്ല? വീഡിയോയുമായി അഭിരാമി മുരളി

Published : Sep 21, 2026, 10:30 PM IST
why new vlogs are not coming answers abhirami murali

Synopsis

സ്റ്റാർ മാജിക് താരം അഭിരാമി മുരളി താൻ ആറ് മാസം ഗർഭിണിയാണെന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചു

സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് അഭിരാമി മുരളി. മിസ് മലയാളി 2020 വിജയിയായ അഭിരാമി ഒരു നർത്തകിയും കൂടിയാണ്. കായിക രംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. കളരി അഭ്യാസിയും ബോക്‌സറും കൂടിയാണ് അഭിരാമി. യൂറോപ്പിലെ മാസിഡോണിയ സ്വദേശിയായ ഡയാൻ എന്നയാളെയാണ് അഭിരാമി വിവാഹം ചെയ്തത്. ഇപ്പോഴിതാ താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് അഭിരാമി.

''ആറ് മാസം ഗർഭിണിയാണ് ഞാൻ ഡിസംബർ പകുതിയാകുമ്പോൾ ഡെലിവറിയുണ്ടാകും.. ഇത്രയും കാലം വീഡിയോ ഇടാതിരുന്നതിന്റെ കാരണം അതല്ല. കഴിഞ്ഞ വർഷം മുതൽ ഞാൻ വീഡിയോ ഇടുന്നത് നിർത്തിയിരുന്നു. സ്ഥലം മാറിയതിന്റെ ബുദ്ധിമുട്ടും മറ്റുമായി എന്റേതായ ഒരു സമയം വേണമെന്ന് ആലോചിച്ചുമാണ് അങ്ങനെ ചെയ്തത്. പണ്ടത്തെ പോലെയല്ല, നല്ല കഷ്ടപ്പാടാണ് ഇങ്ങനൊരു സാഹചര്യത്തിൽ വീഡിയോ ഇടാൻ. പ്രസവം ഇവിടെ തന്നെയാകും. നാട്ടിലേക്ക് വരണമെങ്കിൽ മൂന്ന് ഫ്ലൈറ്റ് മാറി കേറണം. കാലാവസ്ഥ മാറും. ഗർഭകാലം ആരംഭിച്ചത് ഇവിടെ നിന്നല്ലേ. എന്റെ വീട്ടുകാർക്കും ഇവിടെ പ്രസവിക്കുന്നതിനോടാണ് താൽപര്യം. അവർക്ക് ഇവിടേയ്ക്ക് വരാൻ വലിയ ബുദ്ധിമുട്ടാണ്. വിസയ്ക്ക് അപേക്ഷിക്കാൻ ഡൽഹിയിൽ പോകണം. ഒരുപാട് ഡോക്യുമെന്റ്സ് വേണം. എനിക്കു പോലും പിആർ കിട്ടിയിട്ടില്ല. ഞാൻ തന്നെ ടെംപററി റെസിഡൻന്റ് എന്ന നിലയിലാണ് ഇവിടെ താമസിക്കുന്നത്. ചിലർ ചോദിക്കുമായിരിക്കും കല്യാണം കഴിച്ചത് തന്നെ പിആറിന് വേണ്ടിയല്ലേയെന്ന്. എനിക്ക് അങ്ങനൊരു ഉദ്ദേശ്യം ഇല്ല. പിന്നെ വിസയ്ക്കും മറ്റ് കാര്യങ്ങൾക്കും സൗകര്യത്തിനും നല്ലത് ഇവിടുത്തെ എന്തെങ്കിലും ഐഡി കാർഡ് എടുക്കുന്നതാണ്'', എന്നാണ് അഭിരാമി വീഡിയോയിൽ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

'സൈബർ സെൽ എന്ന് കേൾക്കുമ്പോൾ ചിരി വരും, സാധാരണക്കാരൻ സഹിച്ച് ജീവിക്കണം'; തുറന്നടിച്ച് മഞ്ജു പത്രോസ്
'മരിക്കുന്നതിനു മുന്‍പുള്ള എന്റെ ഏഴ് മിനിറ്റില്‍ ഈ ഇടം ഉള്ളില്‍ ഉണ്ടാവും..'; വീഡിയോയുമായി ജാസ്മിൻ