'സ്‌നേഹവും അനുഗ്രഹവും കൊണ്ട് മനസ് നിറഞ്ഞു..'; ആരാധകർക്ക് നന്ദി പറഞ്ഞ് ഗായത്രി അരുൺ

Published : Sep 15, 2026, 04:36 PM IST
Gayathri Arun

Synopsis

'പരസ്പരം' സീരിയലിലൂടെ പ്രശസ്തയായ ഗായത്രി അരുൺ, അഭിനയത്തിന് പുറമെ അവതാരക, എഴുത്തുകാരി, ബിസിനസുകാരി എന്നീ നിലകളിലും സജീവമാണ്.

മലയാളികൾക്കു പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടി ഗായത്രി അരുൺ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന 'പരസ്‍പരം' എന്ന സീരിയലിലൂടെയാണ് ഗായത്രി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഹിന്ദി സീരിയലിന്റെ മലയാളം റീമേക്ക് ആയിരുന്നു 'പരസ്‍പരം'. സിനിമാ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരം കൂടിയാണ് ഗായത്രി. ഇപ്പോഴിതാ പിറന്നാൾ തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം, ഒപ്പം ആരാധകരുടെ സ്നേഹത്തിനും ആശംസക്കും ഗായത്രി നന്ദിയും പറയുന്നുണ്ട്.

"സ്‌നേഹത്തിനും ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി. എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ഞാന്‍ ഓരോ സന്ദേശവും വായിച്ചു. സ്‌നേഹവും അനുഗ്രഹവും കൊണ്ട് മനസ്സ് നിറഞ്ഞിരിക്കുന്നു. എന്റെ പിറന്നാള്‍ കൂടുതല്‍ പ്രത്യേകതയുള്ളതാക്കിയതിന് എല്ലാവര്‍ക്കും നന്ദി" എന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം ഗായത്രി കുറിച്ചത്. രചന നാരായണന്‍കുട്ടി, മഞ്ജു പിള്ള, വീണ നായര്‍ തുടങ്ങി നിരവധി സെലിബ്രിറ്റികളും ആരാധകരും ഗായത്രിയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്നുണ്ട്.

അഭിനയത്തിനും എഴുത്തിനും പുറമേ, അവതാരക എന്ന നിലയിലും ഗായത്രി ഇതിനകം പ്രശസ്‍തി നേടിയിട്ടുണ്ട്. സ്വന്തമായി ഒരു നെയിൽ ആർട്ട് സ്റ്റുഡിയോയും താരം അടുത്തിടെ ആരംഭിച്ചിരുന്നു. സ്വന്തം നാടായ ചേർത്തലയിൽ തന്നെയാണ് സ്റ്റുഡിയോയുടെ പ്രവർത്തനം. ആട എന്ന പേരിൽ സ്വന്തമായി ഒരു ക്ലോത്തിങ്ങ് ബ്രാൻഡും ഗായത്രിക്കുണ്ട്. 'അച്ചപ്പം കഥകൾ' എന്ന ആദ്യപുസ്തകത്തിനു പിന്നാലെ ഗായത്രിയുടെ രണ്ടാമത്തെ പുസ്തകം അടുത്തിടെ കോഴിക്കോടു വെച്ചു നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടിരുന്നു.. 'യാത്രയ്ക്കപ്പുറം' എന്നാണ് ഗായത്രിയുടെ രണ്ടാമത്തെ പുസ്‍തകത്തിന്റെ പേര്. ഡിസി ബുക്ക്സ് ആണ് പുസ്‍തകത്തിന്റെ പ്രസാധകർ.

PREV
Read more Articles on
click me!

Recommended Stories

'പണവും പ്രശസ്തിയുമൊന്നും വിഷയമേ അല്ല, എന്നും ഞാൻ അവന്റെ പ്രിയപ്പെട്ടയാൾ'; കുറിപ്പുമായി റോബിൻ
'ആ ചോദ്യം വേണ്ടായിരുന്നു എന്നെനിക്ക് തോന്നി'; കരിയറിൽ സംഭവിച്ച അബദ്ധത്തെക്കുറിച്ച് മീര അനിൽ