മകൻ അപ്പുവിന് പിറന്നാൾ ആശംസകൾ നേർന്ന് അമ്പിളി ദേവി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. ആദ്യ വിവാഹത്തിലെ മകനാണ് അപ്പു.

കൊച്ചി: സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു അമ്പിളി ദേവി. ഇപ്പോള്‍ നൃത്തവേദികളിലും സമൂഹമാധ്യമങ്ങളിലുമാണ് താരത്തെ പ്രധാനമായും ആരാധകർ കാണാറുള്ളത്. അമ്പിളി ദേവിയുടെ ദാമ്പത്യ ജീവിതത്തിലെ ചില പ്രശ്‌നങ്ങളും ഇടയ്ക്ക് വലിയ വാർത്തയായിരുന്നു. ഇപ്പോൾ രണ്ടു മക്കളുമൊത്ത് സിംഗിൾ മദറായി മുൻപോട്ടു പോകുകയാണ് അമ്പിളി. ആദ്യ വിവാഹത്തിലെ മകന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റും ശ്രദ്ധ നേടുകയാണ്. അപ്പു, അർജുൻ എന്നിങ്ങനെ രണ്ടു മക്കളാണ് അമ്പിളിദേവിക്കുള്ളത്.

''ജന്മദിനാശംസകള്‍ അപ്പുട്ടാ... നീ ഇന്നലെ ജനിച്ചത് പോലെ തോന്നുന്നു. സമയം എത്ര വേഗമാണ് കടന്നു പോകുന്നത്. ഞാനിന്നും ജീവിച്ചിരിക്കാന്‍ കാരണം നീയാണ്'', എന്നാണ് മകന് പിറന്നാളാശംസ നേര്‍ന്ന് കൊണ്ട് അമ്പിളി ദേവി കുറിച്ചത്. പോസ്റ്റിനു താഴെ അമ്പിളിയ്ക്കും മക്കള്‍ക്കും നൻമകൾ നേർന്നും അപ്പുവിന് പിറന്നാളാശംസകൾ നേർന്നും കമന്റുകളുണ്ട്. ''ഇതുപോലെ എന്നും സന്തുഷ്ടരായി ജീവിക്കണം'', ''മക്കളിലൂടെ അമ്പിളിയ്ക്ക് ഐശ്വര്യങ്ങള്‍ ഉണ്ടാകും'' തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

അമ്പിളി ദേവിയുടെ ആദ്യ വിവാഹത്തില്‍ പിറന്ന മകനാണ് അപ്പുക്കുട്ടന്‍ എന്നു വിളിക്കുന്ന അമര്‍നാഥ്. സീരിയല്‍ കാമറമാനായ ലോവല്‍ ആണ് അമ്പളിയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും തമ്മിൽ വേർപിരിഞ്ഞതിനു ശേഷം സീരിയല്‍ നടന്‍ ആദിത്യന്‍ ജയനെയാണ് അമ്പിളി വിവാഹം ചെയ്തത്. ഈ ബന്ധവും വിവാഹമോചനത്തിൽ അവസാനിക്കുകയായിരുന്നു.

കലോത്സവവേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് അമ്പിളി ദേവി. പിന്നീട് സീരിയലുകളിലൂടെ അഭിനയ രംഗത്ത് സജീവമാവുകയായിരുന്നു. അഭിനയത്തിന് പുറമേ നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന അമ്പിളി ദേവിക്ക് ഒരു നൃത്തവിദ്യാലയവുമുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയും ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെച്ച് നടി എത്താറുണ്ട്.

ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ ചിത്രം; ബഹുബലിയും കെജിഎഫും അല്ല, വന്‍ റെക്കോഡ‍് !

'ഞങ്ങൾക്ക് ഒരു മോളെ കിട്ടി'; രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ദേവികയും വിജയ് മാധവും