അഹാനയും സഹോദരിമാരും ചെയ്യുന്നത് നല്ല കോൺസപ്റ്റ്, ആരാണ് സാധാരണക്കാർ?; പ്രതികരണവുമായി സായ് കൃഷ്‍ണ

Published : Aug 18, 2025, 02:01 PM IST
Sai Krishna, Ahaana Krishna

Synopsis

വ്ളോഗര്‍ സായ് കൃഷ്‍ണയുടെ പ്രതികരണം.

അടുത്തിടെയാണ് നടിയും ഇൻഫ്ളുവൻസറുമായ അഹാന കൃഷ്‍ണയും കുടുംബവും സിയ എന്ന ക്ലോത്തിങ്ങ് ബ്രാൻഡ് ലോഞ്ച് ചെയ്തത്. അഹാനയെ കൂടാതെ സഹോദരിമാരായ ഇഷാനി കൃഷ്‍ണ, ഹൻസിക കൃഷ്‍ണ എന്നിവരും അമ്മ സിന്ധു കൃഷ്‍ണയും ബിസിനസ് പാർട്ണർഷിപ്പിലുണ്ട്. ലിമിറ്റഡ് കലക്ഷൻ സാരികളാണ് ഇവർ വെബ്സെറ്റിലൂടെ വിൽപനയ്ക്കെത്തിക്കുന്നത്. ഓഗസ്റ്റ് 14 നാണ് സിയ ലോഞ്ച് ചെയ്തത്. സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത വിലയാണ് സാരികൾക്കെന്ന് വിമർശനം ഉയർന്നെങ്കിലും പല സാരികളും ഔട്ട് ഓഫ് സ്റ്റോക്കായി എന്നാണ് വെബ്സൈറ്റ് തുറക്കുമ്പോൾ വ്യക്തമാകുന്നത്.

ഇതിനിടെ, ദിയയെ എന്തുകൊണ്ട് ബിസിനസിൽ ഒപ്പം കൂട്ടിയില്ല എന്നും ചിലർ ചോദിച്ചിരുന്നു. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള റിയാക്ഷൻ വീഡിയോയുമായാണ് വ്ളോഗറും മുൻ ബിഗ്ബോസ് താരവുമായ സായ് കൃഷ്‍ണ എത്തിയിരിക്കുന്നത്. ദിയയെ ഒഴിവാക്കി എന്ന് ആരും ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ എന്ന് സായ് കൃഷ്‍ണ ചോദിക്കുന്നു. ഭാര്യ സ്നേഹവും പുതിയ വീഡിയോയിൽ സായ് കൃഷ്‍ണക്കൊപ്പം ഉണ്ടായിരുന്നു.

ആരാണ് ഇന്ന് സൊസൈറ്റിയിലെ സാധാരണക്കാർ എന്ന് തനിക്ക് മനസിലാക്കാൻ കഴിയാറില്ലെന്ന് സായ് കൃഷ്‍ണ പറയുന്നു. ''അവരുടെ ബ്രാന്റിന്റെ കലക്ഷനിലുള്ളത് ലിമിറ്റഡ് കളക്ഷനിലുള്ള എക്സ്ക്ലൂസീവായ സാരി പീസുകൾ ആയിരിക്കുമെന്ന് വ്യക്തമാണ്. ശരാശരിക്ക് മുകളിലുള്ള ലൈഫ് സ്റ്റൈലാണ് സിന്ധു കൃഷ്‍ണയുടേയും മക്കളുടേയും. അവർ ഫങ്ഷനുകൾക്കും മറ്റും എടുക്കുന്ന സാരികൾക്ക് നല്ല വിലയുമുണ്ടാകും.

കേരളത്തിന് പുറത്ത് പോയി ഒരു സാരി വാങ്ങുമ്പോൾ അവർക്ക് ഡിസ്കൗണ്ട് കിട്ടില്ല. പക്ഷെ കസ്റ്റമേഴ്സിന് കൂടി എന്നുള്ള രീതിയിൽ നാല് പേരും സാരികൾ പർച്ചേസ് ചെയ്യുമ്പോൾ അവർക്ക് അത് ലാഭമാണ്. നല്ലൊരു തുകയ്ക്ക് സ്വന്തം ഉപയോഗത്തിനുള്ള സാരി വാങ്ങാനും സാധിക്കും. ഈ കോൺസപ്റ്റ് നല്ലതാണ്'', സായ് കൃഷ്‍ണ വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്