കൈലാസ് എവിടെ? അന്വേഷിച്ച് ഇഷിതയും മഹേഷും - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

Published : Jun 04, 2025, 02:16 PM ISTUpdated : Jun 04, 2025, 02:56 PM IST
കൈലാസ് എവിടെ? അന്വേഷിച്ച് ഇഷിതയും മഹേഷും - ഇഷ്ടം മാത്രം സീരിയൽ  റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ   

കഥ ഇതുവരെ 

താൻ കാരണം മഞ്ജിമ ചേച്ചി ഇനി കരയരുതെന്നും കൈലാസിനെതിരെയുള്ള പരാതി ഉടനെ പിൻവലിക്കാമെന്നും ഇഷിത മഹേഷിനോട് പറഞ്ഞു. എന്നാൽ കൈലാസ് കുറ്റവാളി ആണെന്നും പരാതി പിൻവലിക്കേണ്ടതില്ലെന്നും മഹേഷ് ഇഷിതയോട് പറഞ്ഞു. പക്ഷെ മഞ്ജിമ ചേച്ചിയ്ക്ക് ഇനി എന്തെങ്കിലും ആപത്ത്  വന്നാലോ  എന്ന് കരുതിയോ മറ്റോ കൈലാസിനെ ജാമ്യത്തിൽ ഇറക്കണമെന്ന് ഇഷിത കട്ടായം പറഞ്ഞു .ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

 കൈലാസിനെ ജാമ്യത്തിൽ ഇറക്കാനായി പോലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ് ഇഷിതയും മഹേഷും . എന്നാൽ കൈലാസിനെ ആരോ വന്ന് ജാമ്യത്തിൽ ഇറക്കി എന്നാണ് പോലീസ് സ്റ്റേഷനിൽ നിന്ന് അവർ അറിഞ്ഞത്. സേവിയർ എന്നൊരാളാണ് കൈലാസിനെ ജാമ്യത്തിൽ ഇറക്കാൻ വന്നതെന്നും അഡ്വക്കേറ്റ് പ്രഭാകരനോട് ചോദിച്ചാൽ കൂടുതലായി അറിയാമെന്നും പോലീസ് അവരോട് പറഞ്ഞു. എന്നാൽ സേവ്യറും കൈലാസും തമ്മിലുള്ള ബന്ധം എന്താണെന്നോ സേവ്യറിന്റെ കൂടുതൽ ഡീടൈൽസോ നൽകാൻ പോലീസ് തയ്യാറായില്ല. ഉടൻ തന്നെ കൈലാസ് ഇനിയെങ്ങാനും വീട്ടിൽ എത്തിയിട്ടുണ്ടോ എന്നറിയാൻ ഇഷിത സ്വപ്നവല്ലിയെ വിളിച്ച് നോക്കി. 

കൈലാസ് വീട്ടിലെത്തിയോ എന്ന് ചോദിച്ച് തന്നെ അപമാനിക്കാൻ ആണോ നീ ഇപ്പോൾ വിളിച്ചത് എന്നാണ് സ്വപ്നവല്ലി ഇഷിതയോട് തിരിച്ച് ചോദിച്ചത്. മഞ്ജിമ അവളുടെ ഭർത്താവിനെ കാണാതെ കരയുകയാണെന്നും അപമാനിക്കാനായി ഇങ്ങനെ വിളിക്കരുതെന്നും പറഞ്ഞ് സ്വപ്നവല്ലി ഫോൺ വെച്ചു. അതോടെ കൈലാസ് വീട്ടിൽ എത്തിയിട്ടില്ലെന്ന് ഇഷിതയ്ക്ക് മനസ്സിലായി .അങ്ങനെ അവർ നേരെ അഡ്വക്കേറ്റ് പ്രഭാകരനെ കാണാൻ പോയി. ആരാണ് സേവ്യർ എന്നും അയാളെ കോൺടാക്റ്റ് ചെയ്യാൻ എന്താണ് മാർഗ്ഗമെന്നും മഹേഷ് അഡ്വക്കറ്റിനോട് ചോദിച്ചു.

 എന്നാൽ സേവ്യറിന്റെ നമ്പർ ഒന്നും കയ്യിൽ ഇല്ലെന്നും കൈലാസ് ഒന്ന് റിലാക്സ് ആയ ശേഷം വീട്ടിൽ എത്തിക്കോളുമെന്നും അഡ്വക്കേറ്റ് അവരോട് പറഞ്ഞു. എന്നാൽ പോലീസിന്റെയും അഡ്വക്കേറ്റിന്റെയും പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേട് ഉള്ളപോലെ അവർക്ക് തോന്നി . കൈലാസ് എവിടെ ആണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് മഹേഷും ഇഷിതയും. കൈലാസ് എവിടെയായിരിക്കും പോയത് ? ബാക്കി കഥ നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.
 

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത