'ഞങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, ചെയ്തതിനെ ന്യായീകരിച്ചിട്ടുമില്ല..'; പ്രതികരണവുമായി ജിഷിൻ മോഹന്റെ ഭാര്യ അമേയ

Published : Jan 03, 2026, 08:24 AM IST
Jishin Mohan and Ameya on Sidharth Prabhu incident

Synopsis

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ സിദ്ധാർത്ഥ് പ്രഭുവിനെ പിന്തുണച്ച നടൻ ജിഷിൻ മോഹനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം.

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിൽ സീരിയൽ താരം സിദ്ധാർത്ഥ്‌ പ്രഭുവിനെ പിന്തുണച്ച് രംഗത്തെത്തിയ നടൻ ജിഷിൻ മോഹന് സോഷ്യൽ മീഡിയയിൽ വിമർശനം. തുടർന്ന് ജിഷിനെ പിന്തുണച്ച് ഭാര്യ അമേയയും രംഗത്തെത്തി. സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ജിഷിൻ മോഹനെതിരെയും വിമർശനം വന്നുതുടങ്ങിയത്. പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ജിഷിൻ പങ്കുവച്ച പോസ്റ്റിലാണ് നിരവധി പേർ കമന്റുമായി എത്തിയത്. തുടർന്ന് ഭാര്യ അമേയയും കമന്റുമായി രംഗത്തെത്തി. തങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ലെന്നും, ആരോടും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടില്ലെന്നും ആൾക്കൂട്ട ആക്രമണത്തിനെതിരെയാണ് സംസാരിച്ചതെന്നും അമേയ വ്യക്തമാക്കി.

"ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക ഇടുക മാറി നിന്ന് പ്രാകി കഴിഞ്ഞാൽ പോകുക, ഞങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, ആരോടും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടുമില്ല. ആരെങ്കിലും അത് ചെയ്തെങ്കിൽ അതിനെ ന്യായീകരിച്ചിട്ടുമില്ല. ആൾക്കൂട്ട ആക്രമണം ജനം സ്വീകരിച്ചതിനെതിരെ സംസാരിച്ചു. അതിൽ ഇപ്പോഴും ഒരു മാറ്റവുമില്ല, ആ പറഞ്ഞതിൽ ഒരിഞ്ചു പുറകോട്ടില്ല." അമേയ കുറിച്ചു.

തമിഴ്നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു തങ്കരാജ്. കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സിദ്ധാർത്ഥ് പ്രഭു തങ്കരാജിനെ ഇടിച്ചിട്ടത്. തങ്കരാജിന്‍റെ തലയ്ക്ക് ആയിരുന്നു പരിക്കേറ്റത്. സിദ്ധാർത്ഥിനെ കൂടുതൽ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും.

 

 

എംസി റോഡിൽ കോട്ടയം നാട്ടകത്ത് ആയിരുന്നു അപകടം ഉണ്ടായത്. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ചിങ്ങവനം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. വൈദ്യപരിശോധനയിൽ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ചിരുന്നു എന്ന് തെളിഞ്ഞിരുന്നു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ഇത് ഞങ്ങളുടെ 'റൂഹ്', ഒപ്പം നിന്ന എല്ലാവർക്കും നന്ദി; പുതിയ സന്തോഷം പങ്കുവെച്ച് മീത്ത് മിറി കപ്പിള്‍സ്
'മനുഷ്യനെന്തെന്ന് പഠിച്ചു, പിന്നിൽ നിന്ന് കുത്തിയവർക്ക് നന്ദി'; ശ്രദ്ധനേടി അപ്സരയുടെ വാക്കുകൾ