ഇത് ഞങ്ങളുടെ 'റൂഹ്', ഒപ്പം നിന്ന എല്ലാവർക്കും നന്ദി; പുതിയ സന്തോഷം പങ്കുവെച്ച് മീത്ത് മിറി കപ്പിള്‍സ്

Published : Jan 02, 2026, 01:59 PM IST
Mithun Rithusha

Synopsis

വെറും 7000 രൂപ കൊണ്ടാണ് തങ്ങള്‍ തുടങ്ങിയതെന്നും ഇപ്പോള്‍ രണ്ട് കോടിയുടെ വരെ ബിസിനസ് ഉണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ് മീത്ത് മിറി കപ്പിള്‍സ്. കോമഡി റീല്‍സും ഡാന്‍സ് വീഡിയോകളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളുമൊക്കെയാണ് ഇവരുടെ കണ്ടന്റ്. സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല റിയാലിറ്റി ഷോയിലൂടെയും ചാനല്‍ പരിപാടികളിലൂടെയും സജീവമാണ് മീത്തും മിറിയും. മിഥുന്‍, റിതുഷ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. തലശ്ശേരിയാണ് സ്ഥലം. അതുകൊണ്ടു തന്നെ ഇവരുടെ കണ്ണൂര്‍ സ്ലാങ്ങിനും ഫാന്‍സ് ഏറെയാണ്.

പാഞ്ചാലിവസ്ത്ര എന്ന പേരിൽ സ്വന്തമായി ഒരു ഓൺലൈൻ ക്ലോത്തിങ്ങ് ബ്രാൻഡും ഇവർക്കുണ്ട്. വെറും 7000 രൂപ കൊണ്ടാണ് തങ്ങള്‍ ഇത് തുടങ്ങിയതെന്നും ഇപ്പോള്‍ രണ്ട് കോടിയുടെ വരെ ബിസിനസ് ഉണ്ടെന്നും ഇരുവരും മുൻപ് ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പുതിയ വീടു വെച്ചതാണ് റിതുഷയുടെയും മിഥുന്റെയും ജീവിതത്തിലെ പുതിയ സന്തോഷം. 4000 സ്ക്വയർ ഫീറ്റിലാണ് വീട് പണിതത്. പുതുവൽസര ദിനത്തിലായിരുന്നു വീടിന്റെ പാലുകാച്ചല്‍. ആത്മാവ് എന്നർഥം വരുന്ന 'റൂഹ്' എന്ന പേരാണ് വീടിന് നൽകിയിരിക്കുന്നത്. ഏറെനാളത്തെ അന്വേഷണത്തിനൊടുവിലാണ് ഈ പേരിലേക്ക് എത്തിയതെന്നും ലളിതവും അർഥവത്തായതുമായ ഒരു പേര് വീടിന് നൽകണം എന്നുമുള്ളത് തങ്ങളുടെ ആഗ്രഹമായിരുന്നുവെന്ന് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

''ഇത് ഞങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായതു മാത്രമല്ല, ഞങ്ങളുടെ ദീർഘവീക്ഷണം യാഥാർത്ഥ്യമായതാണ്. ഈ വീട്ടിലെ ഓരോ കട്ടക്കു പിന്നിലും വലിയ അധ്വാനുമുണ്ട്. ഇവിടുത്തെ ഓരോ മുക്കിലും മൂലയിലും സ്നേഹം നിറഞ്ഞു നിൽപ്പുണ്ട്. കഠിനാധ്വാനവും നിരവധിയാളുടെ പിന്തുണയും കൊണ്ടാണ് ഈ വീട് യാഥാർഥ്യമായത്. ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദി'', എന്നാണ് പാലുകാച്ചലിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇരുവരും കുറിച്ചത്.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മനുഷ്യനെന്തെന്ന് പഠിച്ചു, പിന്നിൽ നിന്ന് കുത്തിയവർക്ക് നന്ദി'; ശ്രദ്ധനേടി അപ്സരയുടെ വാക്കുകൾ
പൊലീസ് ജീപ്പ് കാണുമ്പോൾ ആശ്വാസം, ഭയപ്പെടേണ്ട ഞങ്ങൾ നിങ്ങളോട് കൂടെയെന്ന് പറയാതെ പറയും; പുകഴ്ത്തി മീനാക്ഷി