'നക്ഷത്രങ്ങളാണ് എന്‍റെ വഴികാട്ടികൾ'; ഇടവേളയ്ക്ക് ശേഷം പുതിയ പോസ്റ്റുമായി ജൂഹി

Published : Mar 26, 2025, 03:11 PM IST
'നക്ഷത്രങ്ങളാണ് എന്‍റെ വഴികാട്ടികൾ'; ഇടവേളയ്ക്ക് ശേഷം പുതിയ പോസ്റ്റുമായി ജൂഹി

Synopsis

നിരവധി പേരാണ് ജൂഹിയുടെ പുതിയ പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ജൂഹി റുസ്തഗി. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമായ ജൂഹി മലയാളികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ലച്ചുവാണ്. ഒരിടവേളയ്ക്ക് ശേഷം ജൂഹി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

കൈയിൽ പുതിയ ടാറ്റൂ ചെയ്തതിന്റെ ചിത്രമാണ് ജൂഹി ഏറ്റവും ഒടുവിലായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ''ചന്ദ്രന്‍ എന്നെ വീടെന്ന് വിളിക്കുന്നു, നക്ഷത്രങ്ങളാണ് എനിക്ക് വഴികാട്ടികൾ. എന്റെ സ്‌കിന്‍ അതെല്ലാം ഓര്‍ക്കുന്നു'',  എന്നാണ് ടാറ്റുവിനെക്കുറിച്ച് ജൂഹി കുറിച്ചത്. മാസങ്ങള്‍ക്ക് ശേഷമാണ് ഇന്‍സ്റ്റഗ്രാമില്‍ ജൂഹി ഒരു പോസ്റ്റ് പങ്കുവെയ്ക്കുന്നത്.

നിരവധി പേരാണ് ജൂഹിയുടെ പുതിയ പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്.  ജൂഹിയെ ലെച്ചു എന്നു വിളിച്ചാണ് കമന്റ് ബോക്സിൽ ചിലർ സ്നേഹം പ്രകടിപ്പിക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷം ജൂഹിയെ കണ്ടതിലുള്ള സന്തോഷവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. ഇത്രയും നാളും എവിടെ ആയിരുന്നു എന്നും മെലിഞ്ഞോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

 

പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. എറണാകുളത്ത് ബിസിനസായിരുന്നു ജൂഹിയുടെ അച്ഛന്. രഘുവീർ ശരൺ റുസ്തഗി എന്നാണ് അച്ഛന്റെ പേര്. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെൺകുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് ജൂഹി നേരത്തേ പറഞ്ഞിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി. 2021 ൽ ഒരു വാഹനാപകടത്തിലാണ് ഭാഗ്യലക്ഷ്മി മരിച്ചത്. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു. അമ്മയുടെ വിയോഗത്തിനു ശേഷം ജൂഹി ഉപ്പും മുളകും പരമ്പരയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.

ALSO READ : സംവിധാനം സഹീര്‍ അലി; 'എ ഡ്രമാറ്റിക്ക് ഡെത്ത്' ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്